Connect with us

National

ജമ്മുകശ്മീരില്‍ രണ്ട് ഭീകരരെ സൈന്യം വധിച്ചു; ഒരാള്‍ രക്ഷപ്പെട്ടു

Published

|

Last Updated

രക്ഷപ്പെട്ട ഭീകരൻ സാഹിദ് ദാസ്

അനന്ത്‌നാഗ്| ഇന്ന് രാവിലെ ജമമ്മുകശ്മീരിലെ അനന്ത്‌നാഗ് ജില്ലയിലുണ്ടായ വെടിവെപ്പില്‍ മൂന്ന് ഭീകരരില്‍ രണ്ട് പേരെ സൈന്യം വധിച്ചു. കഴിഞ്ഞയാഴ്ച നടന്ന ആക്രമണത്തില്‍ ആറ് വയസ്സുകാരനെ കൊലപ്പെടുത്തിയ സാഹിദ് ദാസ് എന്ന ഭീകരന്‍ രക്ഷപ്പെട്ടതായി സൈന്യം പറഞ്ഞു.

സുരക്ഷാ സേനയുടെ വാഗ്മ ആസ്ഥാനമായുള്ള പ്രദേശത്ത് ഭീകരര്‍ ഒളിച്ചിരിക്കുന്നതായി വിവരം ലഭിച്ചതിനെ തുടര്‍ന്ന് നടത്തിയ ഓപ്പറേഷനിലാണ് ഇരുവരെയും വധിച്ചതെന്ന് പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

വെള്ളിയാഴ്ച സി ആര്‍ പി എഫ് ജവാനെയും കുട്ടിയെയും കൊലപ്പെടുത്തിയതിന് ശേഷം സാഹിദ് ദാസിനായി സൈന്യം തിരച്ചില്‍ നടത്തിയിരുന്നു. തുടര്‍ന്നാണ് വാഗ്മ ജില്ലയില്‍ ഭീകരര്‍ ഒളിച്ചിരിക്കുന്നതായി വിവരം ലഭിച്ചത്. വിവരം ലഭിച്ച പോലീസും സൈന്യവും സംയുക്തമായി ചേര്‍ന്ന് ഇവര്‍ക്കെതിരേ ഓപ്പറേഷന്‍ നടത്തുകയായിരുന്നു.

---- facebook comment plugin here -----

Latest