Connect with us

National

വിഘടനവാദി നേതാവ് സയ്യിദ് അലി ഷാ ഗീലാനി ഹുറിയത്ത് കോണ്‍ഫറന്‍സില്‍ നിന്ന് രാജിവെച്ചു

Published

|

Last Updated

ശ്രീനഗര്‍| വിഘടനവാദി നേതാവ് സയ്യിദ് അലി ഷാ ഗീലാനി ഹുറിയത്ത് കോണ്‍ഫറന്‍സില്‍ നിന്ന രാജിവെച്ചു. ഇന്ന് രാവിലെയാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം അദ്ദേഹം നടത്തിയത്.

രാജിവെക്കുക മാത്രമല്ല ഹുറിയത്ത് സമ്മേളനത്തില്‍ നിന്ന അകലം പാലിക്കുമെന്നും അദ്ദേഹത്തിന്റേതായി പുറത്ത് വന്ന ഓഡിയോ സന്ദേശത്തില്‍ പറയുന്നു.

നിലവിലെ സാഹചര്യം കണക്കിലെടുത്ത് എല്ലാ പാര്‍ട്ടികളിലെയും ഹുറിയത്ത് കോണ്‍ഫറന്‍സില്‍ നിന്ന് രാജിവെക്കുകയാണ്. തന്റെ തീരുമാനത്തെ കുറിച്ച് എല്ലാ ഹുറിയത്ത് ഘടകങ്ങളെയും അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ഓഗസ്റ്റില്‍ ജമ്മുകശ്മീരിന്റെ പ്രത്യേക പദവിയായ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 370 കേന്ദ്ര സര്‍ക്കാര്‍ എടുത്ത് കളഞ്ഞ് സംസ്ഥാനത്തെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിച്ചതിന് ശേഷം ജമ്മു കശ്മീരിലെ വിഘടനവാദ രാഷ്ട്രീയത്തില്‍ നടന്ന ഒരു പ്രധാന സംഭവവികാസമാണിത്.

ആർട്ടിക്കിൾ 370 എടുത്ത് കളഞ്ഞ സര്‍ക്കാറിന്റെ നീക്കത്തിനെതിരേ പ്രതികരിക്കുന്നതില്‍ ഗീലാനി പരാജയപ്പെട്ടുവെന്ന് പാകിസ്ഥാനിലെ ചില സംഘടനകളില്‍ നിന്ന് ഗീലാനി വിമര്‍ശനം നേരിട്ടിരുന്നു. ഇതോടെ ഹുറിയത്ത് നേതാവ് നിശബ്ദനാകുകയായിരുന്നു.

Latest