National
മണൽ മാഫിയയുടെ ആക്രമണം: പോലീസുകാർക്കും ഡ്രൈവർക്കും പരുക്ക്
ഭോപ്പാൽ| മണൽ മാഫിയയുടെ ആക്രമണത്തിൽ രണ്ട് പോലീസുകാർക്കും ഡ്രൈവർക്കും പരുക്ക്. എസ് ഡി പി ഒ ബ്രിജേഷ് കുശ്വാഹയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘത്തിന് നേരെയായിരുന്നു ആക്രമണം. ദേവാസ് ജില്ലയിൽ അനധികൃതമായി മണൽ കടത്താൻ ശ്രമിച്ച വാഹനം തടയാൻ ശ്രമിക്കുന്നതിനിടെയാണ് ആക്രമണം ഉണ്ടായത്. സംഭവത്തിൽ ഡ്രൈവറായ ഹിമൻശുവിന് തലക്ക് സാരമായി പരുക്കേറ്റു.
ആക്രമണം നടത്തിയ അഞ്ച് പേരെ തിരിച്ചറിഞ്ഞതായും എല്ലാവരെയും ഉടൻ തന്നെ അറസ്റ്റ് ചെയ്യുമെന്നും പോലീസ് പറഞ്ഞു.
---- facebook comment plugin here -----