Connect with us

Kerala

ചാവക്കാട് കടലില്‍ കാണാതായ നാല് കുട്ടികളില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി

Published

|

Last Updated

തൃശ്ശൂര്‍ | ചാവക്കാട് ബ്ലാങ്ങാട് കടിലില്‍ കാണാതായ നാല് കുട്ടികളില്‍ ഒരാളുടെ മതൃദേഹം കണ്ടെത്തി. കൂട്ടുകാര്‍ക്കൊപ്പം കളിക്കുന്നതിടെ കടലില്‍ കാണാതായ ജിഷ്ണുരാജ് (19)ന്റെ മൃതദേഹമാണ് കടലില്‍ കണ്ടെത്തിയത്. അപകടത്തില്‍പ്പെട്ട കുട്ടികളില്‍ ഒരാളെ നേരത്തെ ജീവനോടെ രക്ഷപ്പെടുത്തിയിരുന്നു. മറ്റ് രണ്ട് പേര്‍ക്കായി തിരച്ചില്‍ നടക്കുകയാണ്. വിഷ്ണു, ജഗന്നാദന്‍ എന്നീ കുട്ടികളെയാണ് ഇനി കണ്ടെത്താനുള്ളത്.

ചാവക്കാട് ബ്ലാങ്ങാട് ഭാഗത്തുള്ള കുട്ടികളാണ് അപകടത്തില്‍പ്പെട്ടത്. കടപ്പുറത്ത് ക്രിക്കറ്റ്‌
കളിച്ചുകൊണ്ടിരിക്കെ പന്ത് കടലില്‍ പോയതിനെ തുടര്‍ന്ന് എടുക്കാനുള്ള ശ്രമത്തിനിടെയാണ് കുട്ടികള്‍ അപകടത്തില്‍പ്പെട്ടത്. പ്രദേശത്ത് ഫയര്‍ഫോഴ്‌സും നാട്ടുകാരും കോസ്റ്റ്ഗാര്‍ഡും ചേര്‍ന്ന് തിരച്ചില്‍ നടത്തുകയാണ്.

 

 

Latest