Connect with us

National

ജമ്മുവില്‍ കൊല്ലപ്പെട്ടത് ഹിസ്ബുല്‍ കമാന്‍ഡര്‍; ദോദ ജില്ല തീവ്രവാദമുക്തമായെന്ന് പോലീസ്

Published

|

Last Updated

ശ്രീനഗര്‍| ജമ്മുകശ്മീരില്‍ ഇന്ന് നടന്ന തീവ്രവാദ വിരുദ്ധ ഓപ്പറേഷന്‍ ഇന്ത്യയെ സംബന്ധിച്ചിടത്തോളം വന്‍ വിജയമാണെന്ന് പോലീസ്. അനന്ത്‌നാഗില്‍ ഹിസ്ബുല്‍ മുജാഹീദ്ധീന്‍ കമാന്‍ഡര്‍ മസൂദ് അഹമ്മദ് ഭട്ട് ഉള്‍പ്പെടെ മൂന്ന് തീവ്രവാദികളെയാണ് സുരക്ഷാസേന കൊലപ്പെടുത്തിയത്.

മസൂദിന്റെ മരണത്തോടെ ജമ്മു മേഖലയിലെ ദോദ ജില്ല തീവ്രവാദ മുക്തമായി എന്നും പോലീസ് പറഞ്ഞു. അനന്ത് നാഗിലെ കുല്‍ചോഹറില്‍ ഇന്ന് നടത്തിയ ഓപ്പറേഷനില്‍ ലശ്കര്‍ ഇ ത്വയിബയിലെ രണ്ട് തീവ്രവാദികളും ഹിസ്ബുല്‍ മുജാഹിദ്ധീന്റെ ദോദ ജില്ലാ കമാന്‍ഡറായ മസൂദിനെയുമാണ് വധിച്ചത്. ഇതോടെ ദോദ ജില്ലയിലെ ജമ്മു മേഖല മൊത്തത്തില്‍ തീവ്രവാദമുക്തമായി. മസൂദ് ആയിരുന്നു ഈ മേഖലയില്‍ പ്രവര്‍ത്തിച്ചിരുന്ന അവസാന തീവ്രവാദി എന്ന് ജമ്മു പോലീസ് മേധാവി ദില്‍ബാഗ് സിംഗ് പറഞ്ഞു.

സൈന്യവും ജമ്മു പോലീസും സി ആര്‍ പി എഫും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് തീവ്രവാദികളെ വധിച്ചത്. ഏറ്റുമുട്ടല്‍ പ്രദേശത്ത് നിന്ന് ഏ കെ റൈഫിളും രണ്ട് തോക്കുകളും കണ്ടെടുത്തു. മസൂദിനെതിരേ ബലാത്സംഗകുറ്റത്തിന് ദോദ പോലീസ് കേസെടുത്തിരുന്നു. ഒളിവിലായിരുന്ന ഇയാള്‍ പീന്നീട് ഹിസ്ബുല്‍ മുജാഹിദിനില്‍ ചേരുകയും കശ്മീരിലേക്ക് പ്രവര്‍ത്തന മേഖല മാറ്റുകയുമായിരുന്നു.

മസൂദിന്റെ മരണത്തോടെ പൂല്‍വാമ ജില്ലലെ ട്രാല്‍ പ്രദേശത്ത് ഹിസ്ബുല്‍ മുജാഹീദിനെ തുടച്ചുമാറ്റിയാണ് ഇന്ത്യന്‍ സൈന്യം വന്‍ വിജയം കൈവരിച്ചത്. തെക്കന്‍ കശ്മീരില്‍ നിന്ന് തീവ്രവാദത്തെ തുടച്ചുമാറ്റുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. ഈ വര്‍ഷം 100 ഓളം ഭീകരരെ സൈന്യം വധിച്ചതായും അദ്ദേഹം കൂട്ടിചേര്‍ത്തു.