Connect with us

Kerala

ബ്ലാക്ക്‌മെയില്‍ കേസ്; ഷംന കാസിമില്‍ നിന്ന് ഇന്ന് മൊഴിയെടുക്കും

Published

|

Last Updated

കൊച്ചി |  നടി ഷംന കാസിമിനെ ബ്ലാക്ക് മെയില്‍ ചെയ്ത കേസില്‍ പ്രതികളെ ഇന്ന് ഷംനയുടെ വീട്ടിലെത്തി മൊഴിയെടുക്കും. കേസില്‍ വിശദമായ മൊഴി ഇന്ന് ഷംനയില്‍ നിന്ന് എടുക്കും. കൂടാതെ കേസില്‍ കൂടുതല്‍ അറസ്റ്റ് ഇന്നുണ്ടാകുമെന്നാണ് പോലീസ് പറയുന്നത്.
ഇന്ന് ഉച്ചക്ക് ശേഷം ഹൈദരാബാദില്‍നിന്ന് കൊച്ചിയിലെത്തുന്ന ഷംന വീഡിയോ കോണ്‍ഫറന്‍സിലൂടെയാകും മൊഴി നല്‍കുക. സിനിമ മേഖലയിലെ ചൂഷണവും തട്ടിപ്പും സംബന്ധിച്ച് പ്രതികള്‍ക്ക് എതിരെ നിരവധി പെണ്‍കുട്ടികള്‍ നേരത്തെ പരാതിയുമായി രംഗത്തെത്തിയിട്ടുണ്ട്. എന്നാല്‍ ഇവരില്‍ ചിലര്‍ ഇപ്പോള്‍ പരാതി നല്‍കാന്‍ തയ്യാറാകുന്നില്ലെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ കേസ് അന്വേഷണം തൃപ്തികരമാണെന്ന് ഷംനയുടെ മാതാവ് മാധ്യമങ്ങളോട് പ്രതികരിച്ചു. തട്ടിപ്പിനിരയായ ചില പെണ്‍കുട്ടികള്‍ പരാതിയില്‍നിന്ന് പിന്മാറുന്നതില്‍ ആശങ്കയില്ലെന്നും തങ്ങള്‍ പരാതിയില്‍ ഉറച്ചു നില്‍ക്കുന്നതായും ഷംനയുടെ മാതാവ് വ്യക്തമാക്കി.

കേസില്‍ തനിക്ക് പങ്കില്ലെന്നായിരുന്നു മുഖ്യസൂത്രധാരനായ ഷെരീഫിന്റെ പ്രതികരണം. മേക്കപ്പ് ആര്‍ട്ടിസ്റ്റായ ഹാരിസും അഷ്റഫുമാണ് ഷംന കാസിമില്‍നിന്ന് പണം തട്ടാന്‍ ശ്രമിച്ചതെന്നും റഫീഖാണ് മോഡലുകളെ തടവില്‍ പാര്‍പ്പിച്ചതെന്നും ഇയാള്‍ പറഞ്ഞു.പ്രതികള്‍ക്കെതിരേ സ്വര്‍ണക്കടത്ത് ആരോപണങ്ങളും ഉയര്‍ന്നതോടെ കസ്റ്റംസും പോലീസില്‍നിന്ന് വിവരങ്ങള്‍ തേടിയിട്ടുണ്ട്. നിലവില്‍ സ്വര്‍ണക്കടത്തിന് തെളിവ് ലഭിച്ചി.