Connect with us

Gulf

കാലഹരണപ്പെട്ട പുകയില ഉത്പന്നങ്ങൾ കണ്ടുകെട്ടി നശിപ്പിച്ചു

Published

|

Last Updated

ദുബൈ | വിപണി സുരക്ഷയും പൊതുജനാരോഗ്യവും ഉറപ്പുവരുത്തുന്നതിന് ദുബൈ നഗരസഭാ ഫെഡറൽ ടാക്‌സ് അതോറിറ്റിയും ഫെഡറൽ കസ്റ്റംസ് അതോറിറ്റിയും സംയുക്തമായി വൻ പുകയില ഉത്പന്ന ശേഖരം പിടികൂടിയതായി നഗരസഭാ ആരോഗ്യ- സുരക്ഷാ വകുപ്പ് ഡയറക്ടർ ഡോ. നസീം മുഹമ്മദ് റാഫി പറഞ്ഞു. റാസ് അൽ ഖോർ പ്രദേശത്തെ വെയർഹൗസുകളിലാണ് പരിശോധന നടത്തിയത്.

വിവിധ ബ്രാൻഡുകളുടെ 4,582 പാക്കേജ് പുകയില ഉത്പന്നങ്ങൾ അടങ്ങിയ നൂറോളം കാർട്ടണുകളാണ് പിടിച്ചെടുത്തത്. ആവശ്യമായ ശുചിത്വം പാലിക്കാത്ത വെയർഹൗസായിരുന്നു ഇത്. ഉത്പന്നങ്ങൾക്ക് 60,000 ദിർഹം വില വരും. എമിറേറ്റിലെ എല്ലാ സംഭരണ കേന്ദ്രങ്ങളിൽ നിരീക്ഷണവും പരിശോധനയും ശക്തമാക്കും.

നിയമലംഘനങ്ങൾ പരിശോധിക്കുന്നത് തുടരും.
ടോൾ ഫ്രീ നമ്പർ 800900, മറ്റ് ആശയവിനിമയ ചാനലുകൾ വഴിയോ നഗരസഭയുടെ സമൂഹ മാധ്യമ പ്ലാറ്റ്ഫോമുകൾ വഴിയോ ദുബൈ ആപ് 24/7 വഴിയോ ദുബൈ നഗരസഭയിൽ നേരിട്ടു റിപ്പോർട്ട് ചെയ്യണമെന്നും അവർ പൊതുജനങ്ങളോട് അഭ്യർഥിച്ചു.