Connect with us

Gulf

സയീദ് ലൂത്ത അന്തരിച്ചു

Published

|

Last Updated

ദുബൈ | ലോകത്തെ ആദ്യത്തെ ഇസ്‌ലാ‌മിക് ബേങ്ക് സ്ഥാപകനായ ഹാജി സയീദ് ബിൻ അഹമ്മദ് അൽ ലൂത്ത അന്തരിച്ചു. യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് അൽ മക്തൂം ആദരാഞ്ജലി അർപ്പിച്ചു.

‘ഒന്നുമില്ലായ്മയിൽ നിന്ന് വളർന്ന് വാണിജ്യ പ്രമുഖനായ വ്യക്തിയാണ് ലൂത്ത. ദുബൈ സമ്പദ്‌വ്യവസ്ഥയുടെ പല വശങ്ങളിലും അദ്ദേഹത്തിന്റെ കരസ്പർശമുണ്ട് “ശൈഖ് മുഹമ്മദ് ട്വീറ്റ് ചെയ്തു. “ജ്ഞാനിയും മിടുക്കനുമായ മനുഷ്യൻ. അല്ലാഹു അദ്ദേഹത്തിന്റെ ആത്മാവിനെ അനുഗ്രഹിക്കുകയും കുടുംബത്തിന് സഹിക്കാനും സഹിഷ്ണുത കാണിക്കാനും ശക്തി നൽകട്ടെ, ശൈഖ് മുഹമ്മദ് പറഞ്ഞു.

ദുബൈ കിരീടാവകാശി ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് അൽ മക്തൂമും അനുശോചനം അറിയിച്ചു. ‘അദ്ദേഹം സാമ്പത്തിക മുന്നേറ്റത്തെ ജീവകാരുണ്യ പ്രവർത്തനങ്ങളുമായി സംയോജിപ്പിച്ചു. ജീവകാരുണ്യ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ ആരംഭിച്ചു.  അനേകം അനാഥകളെ ദത്തെടുത്തു.  അദ്ദേഹത്തിന്റെ ഓർമ്മകൾ നിലനിൽക്കും. അല്ലാഹു അദ്ദേഹത്തോട് കരുണ കാണിക്കുകയും കുടുംബത്തിന് ക്ഷമ നൽകുകയും ചെയ്യട്ടെ, ശൈഖ് ഹംദാൻ പറഞ്ഞു.

1923ൽ ജനിച്ച ഹാജി സയീദ് 1975ൽ ദുബൈ ഇസ്ലാമിക് ബാങ്ക് (ഡി ഐ ബി) രൂപീകരിക്കുന്നതിൽ പ്രധാന പങ്കുവഹിച്ചു. ദുബൈ കൺസ്യൂമർ കോപ്പറേറ്റീവ് ഉൾപ്പെടെ നിരവധി കമ്പനികളും സംഘടനകളും സൊസൈറ്റികളും അദ്ദേഹം സ്ഥാപിച്ചു. 1983 ൽ ഇസ്ലാമിക് എഡ്യൂക്കേഷൻ സ്‌കൂളും 1986 ൽ ദുബൈ മെഡിക്കൽ കോളേജ് ഫോർ ഗേൾസും സ്ഥാപിച്ചു.1992 ൽദുബൈയിൽ ആദ്യത്തെ കോളേജ് ഓഫ് ഫാർമക്കോളജി സ്ഥാപിച്ചു. പിന്നീട് അദ്ദേഹം ദുബൈ സെന്റർ ഫോർ എൻവയോൺമെന്റൽ റിസർച്ച്, ദുബൈ സ്‌പെഷ്യലൈസ്ഡ് മെഡിക്കൽ സെന്റർ ഒരുക്കി ആരോഗ്യ നിയന്ത്രണത്തിനും മെഡിക്കൽ റിസർച്ച് ലാബുകൾക്കും വഴിമരുന്നിട്ടു. ഔഷധ സസ്യങ്ങളെയും ഇസ്ലാമിക് (നബാവി) മരുന്നുകളെയും കുറിച്ച് ഗവേഷണം നടത്തി. ഒരു അനാഥാലയവും സ്ഥാപിച്ചു.

Latest