Connect with us

Covid19

രാജ്യത്തെ ഒരു ദിവസത്തെ കൊവിഡ് കേസുകള്‍ ഇരുപതിനായിരത്തിലേക്ക്

Published

|

Last Updated

ന്യൂഡല്‍ഹി |  രാജ്യത്തെ ആരോഗ്യ രംഗത്ത് വലിയ ഭീതി പടര്‍ത്തി കൊവിഡ് കേസുകളും മരണങ്ങളും വലിയ തോതില്‍ വര്‍ധിക്കുന്നു. അമേരിക്കയിലും ബ്രസീലിലുമെല്ലാം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത് പോലെ ഇന്ത്യയിലെ ഒരു ദിവസത്തെ കൊവിഡ് കേസുകളും 20000ത്തിലേക്ക് കടക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 19459 കേസും 380 മരണവുമാണ് രാജ്യത്തുണ്ടായത്. ഇതോടെ രാജ്യത്തെ കൊവിഡ് കേസുകള്‍ 548318ലും ജീവന്‍ നഷ്ടപ്പെട്ടവര്‍ 16475ലുമെത്തി.

ഓരോ ദിവസവും പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതില്‍ അമേരിക്കയും ബ്രസീലും മാത്രമാണ് ഇനി ഇന്ത്യക്ക് മുമ്പിലുള്ളത്. എന്നാല്‍ രോഗികളുടെ എണ്മം വര്‍ദിക്കുന്നത് അനുസരിച്ച് രോഗം മാറുന്നവരുടെ എണ്ണവും വര്‍ധിക്കുന്നത് ചെറിയ ആശ്വാസം നല്‍കുന്നതാണ്. രാജ്യത്തെ രോഗികളില്‍ 321723 പേര്‍ അസുഖം മാറി ആശുപത്രി വിട്ടു. ആകെ രോഗികളില്‍ 56 ശതമാനത്തോളം രോഗമുക്തി കൈവരിച്ചതായാണ് റിപ്പോര്‍ട്ട്.

കൊവിഡിന്റെ പൂര്‍ണ പിടിയിലേക്ക് മാറിക്കൊണ്ടിരിക്കുന്ന മഹാരാഷ്ട്രയില്‍ ഇന്നലെ മാത്രം 5493 കേസും 156 മരണവുമാണ് റിപ്പോര്‍ട്ട് ചെയ്തത്. സംസ്ഥാനത്തെ ആകെ രോഗികളുടെ എണ്ണം 164623ഉം മരണം 7429മാണ്. ഇതില്‍ ഭൂരിഭാഗവും മുംബൈയിലാണ്. രാജ്യതലസ്ഥാനത്ത് ആകെ രോഗികളുടെ എണ്ണം 83077ലെത്തി. 2623 പേര്‍ക്ക് ഡല്‍ഹിയില്‍ ജീവനും നഷ്ടപ്പെട്ടിട്ടുണ്ട്. ഡല്‍ഹിയില്‍ ഇന്നലെ മാത്രം 2889 കേസും 65 മരണവുമുണ്ടായി. തമിഴ്‌നാട്ടില്‍ 24 മണിക്കൂറിനിടെ 3940 കേസും 54 മരണവും റിപ്പോര്‍ട്ട് ചെയ്തു. സംസ്ഥാനത്ത് ആകെ രോഗം സ്ഥിരീകരിച്ചത് 82275 പേര്‍ക്കും ജീവന്‍ നഷ്ടപ്പെട്ടത് 1079 പേര്‍ക്കുമാണ്.

ഗുജറാത്തിലും ഉത്തര്‍പ്രദേശിലും മധ്യപ്രദേശിലും രാജസ്ഥാനിലും ബംഗാളിലും കര്‍ണാടകയിലുമെല്ലാം കേസുകളും മരണങ്ങളും വലിയ തോതില്‍ ഉയരുകയാണ്. രാജ്യത്തെ പല വലിയ നഗരങ്ങളുടേയും അവസ്ഥ ആശങ്കപ്പെടുത്തുന്നതാണെന്നാണ് റിപ്പോര്‍ട്ട്.

 

Latest