Connect with us

Covid19

കൊവിഡ് ലോക്ക്ഡൗണ്‍; തെരുവിലെ കുറ്റകൃത്യങ്ങള്‍ കുറഞ്ഞതായി പഠനം

Published

|

Last Updated

ന്യൂഡല്‍ഹി | രാജ്യത്ത് തെരുവുകളില്‍ നടക്കുന്ന കുറ്റകൃത്യങ്ങളുടെ എണ്ണത്തില്‍ 56 ശതമാനം കുറവുണ്ടായതായി ഡല്‍ഹി പോലീസിന്റെ കണ്ടെത്തല്‍. ഇവര്‍ നടത്തിയ പഠന പ്രകാരം പിടിച്ചുപറി, കവര്‍ച്ച, പരുക്കേല്‍പ്പിക്കല്‍, വാഹന മോഷണം എന്നിവയെല്ലാം കുറഞ്ഞു. ഈ വര്‍ഷം മെയ് വരെയുള്ള കണക്കുകള്‍ വെബ്‌സൈറ്റില്‍ പ്രസിന്ധീകരിച്ചാണ് ഡല്‍ഹി പോലീസിന്റെ അവകാശവാദം.

കഴിഞ്ഞ വര്‍ഷം മെയ് വരെ 964 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതപ്പോല്‍ 596 കേസുകളാണ് ഇത്തവണ റിപ്പോര്‍ട്ട് ചെയ്തത്. കഴിഞ്ഞ വര്‍ഷം 2,811 പിടിച്ചുപറി കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തതെങ്കില്‍ ഈ വര്‍ഷം അത് 2,141 ആയി കുറഞ്ഞു. പട്രോളിംഗ് ടീമുകളും പിക്കറ്റുകള്‍, ആശുപത്രികള്‍, കൊവിഡ് കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ വിന്യസിച്ചിരിക്കുന്ന ഉദ്യോഗസ്ഥരും നഗരത്തിലെ കുറ്റകൃത്യങ്ങള്‍ പരിശോധിക്കുന്നുണ്ടെന്ന് പോലീസ് പറഞ്ഞു.

കഴിഞ്ഞ വര്‍ഷം മേയ് വരെ 891 ബലാത്സംഗ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരുന്നതെങ്കില്‍ ഇത്തവണ 520 കേസുകളായി കുറഞ്ഞു. ലൈംഗികാതിക്രമ കേസുകളില്‍ 50 ശതമാനത്തിന്റെ കുറവുണ്ടായാതായും പോലീസ് വെബ്‌സൈറ്റിലെ കണക്കുകള്‍ പറയുന്നു.