Connect with us

Kerala

കോട്ടയം ജില്ലാ പഞ്ചായത്ത്; പ്രസിഡന്റിനെതിരെ അവിശ്വാസത്തിന് യു ഡി എഫ്

Published

|

Last Updated

കോട്ടയം | കോട്ടയം ജില്ലാ പഞ്ചായത്തില്‍ പ്രസിഡന്റിനെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരാനൊരുങ്ങി യു ഡി എഫ്. പ്രസിഡന്റ് പദവി കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിന് നല്‍കണമെന്ന മുന്നണി നിര്‍ദേശം ജോസ് കെ മാണി വിഭാഗം വീണ്ടും തള്ളിയതോടെയാണ് മുന്നണിയിലെ പ്രതിസന്ധി മൂര്‍ച്ഛിച്ചത്. ഇതോടെയാണ് അവിശ്വാസം പ്രമേയം കൊണ്ടുവരികയെന്ന തീരുമാനത്തിലേക്ക് കോണ്‍ഗ്രസ് എത്തിച്ചേര്‍ന്നത്.
ജോസ് വിഭാഗത്തിനെതിരെ ഉടനടി നീക്കം വേണമെന്ന ജോസഫ് വിഭാഗത്തിന്റെ ആവശ്യം കോണ്‍ഗ്രസ് പരിഗണനയിലാണ്. കേരള കോണ്‍ഗ്രസിലെ തര്‍ക്കം മുന്നണിയെ പ്രതിസന്ധിയിലാക്കുന്ന രൂപത്തില്‍ വളര്‍ന്നതില്‍ മുസ്‌ലിം ലീഗും അതൃപ്തി പ്രകടിപ്പിച്ചിട്ടുണ്ട്. തദ്ദേശ സ്വയംഭരണ വകുപ്പുകളിലേക്കുള്ള തിരഞ്ഞെടുപ്പ് അടുത്തുവരുന്ന സാഹചര്യത്തില്‍ ജോസ് വിഭാഗത്തിന്റെ നീക്കങ്ങള്‍ അംഗീകരിക്കേണ്ടതില്ലെന്ന നിലപാടിലാണ് യു ഡി എഫിലെ പ്രമുഖ കക്ഷികള്‍.

എന്നാല്‍, അവിശ്വാസ പ്രമേയം കൊണ്ടുവന്നാലും ജോസ് കെ മാണി വിഭാഗം പ്രസിഡന്റിനെ പുറത്താക്കാന്‍ യു ഡി എഫിന് കഴിയില്ല. എല്‍ ഡി എഫ് ജോസ് കെ മാണിയെ പിന്തുണച്ചാല്‍ യു ഡി എഫിന് തിരിച്ചടിയാകും. അതിനാല്‍ത്തന്നെ പ്രശ്‌നങ്ങള്‍ അവിശ്വാസ പ്രമേയത്തിലേക്ക് എത്തിക്കാതെ പരിഹരിക്കാനാകുമോയെന്ന തിരക്കിട്ട ചര്‍ച്ചകളും മുന്നണിക്കുള്ളില്‍ സജീവമാണ്.

Latest