ജിദ്ദയില്‍ വാഹനാപകടം; മലപ്പുറം സ്വദേശി മരിച്ചു

Posted on: June 27, 2020 9:32 pm | Last updated: June 28, 2020 at 8:19 am

ദമാം | സഊദി അറേബ്യയിലെ ജിദ്ദയിലുണ്ടായ വാഹനാപകടത്തില്‍ മലപ്പുറം സ്വദേശി മരിച്ചു. കൊണ്ടോട്ടി ഒളവട്ടൂര്‍ മങ്ങാട്ടുചാലില്‍ മുഹമ്മദ് ഷാ ഹാജി- മറിയുമ്മ ദമ്പതികളുടെ മകന്‍ അബൂബക്കര്‍ സിദ്ദീഖ് (47) ആണ് വെള്ളിയാഴ്ച രാത്രി ജിദ്ദയിലെ സിത്തീന്‍ റോഡിലെ ഇര്‍ഫാന്‍ ആശുപത്രിക്ക് സമീപമുണ്ടായ അപകടത്തില്‍ മരിച്ചത്.

ഭക്ഷണം വാങ്ങുന്നതിനായി റൂമില്‍ നിന്നും പുറത്തിറങ്ങിയതായിരുന്നു. കഴിഞ്ഞ ദിവസം ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പോയിരുന്നതായും ഇദ്ദേഹത്തോട് ക്വാറന്റീനില്‍ കഴിയാന്‍ ആശുപതിയില്‍ നിന്ന് നിര്‍ദേശം ലഭിച്ചതായും സുഹൃത്തുക്കള്‍ പറഞ്ഞു. പത്തൊമ്പത് വര്‍ഷമായി സിത്തീന്‍ റോഡില്‍ സ്വന്തമായി സ്ഥാപനം നടത്തി വരികയായിരുന്നു.

ഇര്‍ഫാന്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നിയമ നടപടികള്‍ പൂര്‍ത്തിയാക്കി ജിദ്ദയില്‍ ഖബറടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു. ഭാര്യ: ഫാത്വിമ സലീല. മക്കള്‍: ഹിബ മറിയം, ഹിശാം. സഹോദരങ്ങള്‍: അബ്ദുല്ല, അബ്ദുര്‍റഹ്മാന്‍ (ഇരുവരും ജിദ്ദ), മുഹമ്മദ്, ഉമ്മര്‍, ആയമ്മ, ഫാത്വിമ, ആമിന, ഖദീജ.

ALSO READ  മക്ക ഐ സി എഫിന്റെ ഒരു മാസം നീണ്ടുനില്‍ക്കുന്ന രക്തദാന ക്യാമ്പയിന് തുടക്കമായി