Connect with us

National

ദേശീയ സുരക്ഷയെ രാഷ്ട്രീയവത്കരിക്കരുതെന്ന് ശരത് പവാർ

Published

|

Last Updated

ന്യൂഡൽഹി| ദേശീയ സുരക്ഷയെ രാഷ്ട്രീയവത്കരിക്കരുതെന്നും 1962ലെ യുദ്ധത്തിന് ശേഷം 45,000 ചതുരശ്ര കിലോമീറ്റർ ഇന്ത്യൻ ഭൂമി ചൈന പിടിച്ചെടുത്തത് മറക്കാനാകില്ലെന്നും എൻ സി പി മേധാവി ശരത്പവാർ. ചൈനയുമായുള്ള ഏറ്റുമുട്ടലിനെക്കുറിച്ച് കോൺഗ്രസും ബി ജെ പിയും തമ്മിൽ വാക്‌പോര് രൂക്ഷമാകുന്നതിനിടെയാണ് പവാറിന്റെ രംഗപ്രവേശം.

ചൈനീസ് കടന്നുകയറ്റത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യൻ പ്രദേശം അടിയറവ് വെച്ചെന്ന കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ ആരോപണത്തെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായാണ് പവാറിന്റെ പരാമർശം.

ലഡാക്കിലെ ഗാൽവാൻ താഴ്വരയിലെ സംഘർഷത്തെ പ്രതിരോധമന്ത്രിയുടെ പരാജയം എന്ന് മുദ്ര കുത്താൻ കഴിയില്ല. പട്രോളിംഗ് സമയത്ത് ഇന്ത്യൻ സൈനികർ ജാഗ്രത പുലർത്തിയിരുന്നു. ചൈനയാണ് ഗാൽവാൻ താഴ്വരയിലെ സംഘർഷത്തിന് കാരണക്കാരെന്നും അദ്ദേഹം പറഞ്ഞു.

Latest