Connect with us

National

പൊതുഗതാഗതമില്ല; 3.46 രൂപ ബേങ്ക് ലോണ്‍ കുടിശ്ശിക അടക്കാന്‍ കര്‍ഷകന്‍ നടന്നത് 15 കി മി

Published

|

Last Updated

ഷിമോഗ| ബേങ്ക് വായ്പയുടെ കുടിശ്ശിക അടക്കാന്‍ കര്‍ഷകന്‍ നടന്നത് 15 കി മി. കര്‍ണാടകയിലെ ഷിമോഗ ജില്ലയിലെ ബരുവേ ഗ്രാമത്തിലാണ് സംഭവം.

ബേങ്ക് വായ്പയില്‍ കുടിശ്ശികയായിട്ടുണ്ടെന്നും ഉടന്‍ അടക്കണമെന്നും ആവശ്യപ്പെട്ട് ബേങ്ക് അധികൃതര്‍ അമദെ ലക്ഷമിനാരയണന്‍ എന്ന കര്‍ഷകനെ വിളിച്ചു. ഇതേ തുടര്‍ന്ന് അമദെ മഹാമാരി പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ യാത്ര സംവിധാനമില്ലാതെ 15 കി. മി നടന്ന് ബേങ്കിലെത്തിയത്. എന്നാല്‍ ബേങ്കിലത്തിയപ്പോള്‍ ആകെ 3.46 രൂപ അടച്ചാല്‍ മതിയെന്ന് അധികൃതരുടെ മറുപടി കേട്ട് അദ്ദേഹം ഞെട്ടി. തുടര്‍ന്ന് ബാക്കിയുള്ള ലോണ്‍ അടച്ചുവെങ്കിലും ഇത് അദ്ദേഹത്തെ വല്ലാതെ മുറിവേല്‍പ്പിച്ചു.

35,000 രൂപയാണ് അമദേ ബേങ്കില്‍ നിന്ന് ലോണ്‍ എടുത്തത്. 32,000 രൂപ സര്‍ക്കാര്‍ എഴുതിള്ളിയിരുന്നു. ബാക്കിയുള്ള 3,000 രൂപ കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് അദ്ദേഹം അടച്ചിരുന്നു. ബേങ്കില്‍ നിന്ന് ഉടന്‍ എത്തണമെന്നാവശ്യപ്പെട്ടാണ് ഫോണ്‍ വിളിച്ചത്. ലോക്കഡൗണിനെ തുടര്‍ന്ന് ഇവിടെ ബസ് സര്‍വീസില്ല. ഒരു വാഹനവും നിരത്തിലില്ലായിരുന്നു. എന്നിട്ടും താന്‍ നടന്ന് ബേങ്കിലെത്തി തന്റെ കുടിശ്ശികയായ 3.46 രൂപ അടച്ചു. ബേങ്ക് അധികൃതര്‍ മനുഷത്വപരമില്ലാതെയാണ് പെരുമാറിയത്. തന്നെ അപമാനിച്ചുവെന്നും അമദെ പറഞ്ഞു.

അതേസമയം, ഓഡിറ്റിംഗ് നടക്കുവാണെന്നും കര്‍ഷകന്റെ ഒപ്പ് ആവശ്യമുണ്ടെന്നും ഇതേ തുടര്‍ന്നാണ് വിളിപ്പിച്ചതെന്നും ബേങ്ക് മാനേജര്‍ സംഭവത്തില്‍ പ്രതികരിച്ചു.