Connect with us

International

കൊറോണ: കുടിയേറ്റ കുട്ടികളെ വിട്ടയക്കുമെന്ന് യു എസ് കോടതി

Published

|

Last Updated

ലോസ് ഏഞ്ചല്‍സ്| കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ തടവില്‍ കഴിയുന്ന 100 കുടിയേറ്റ കുട്ടികളെ മോചിപ്പിക്കാന്‍ ലോസ് ഏഞ്ചല്‍സ് കോടതി ഉത്തരവിട്ടു. രണ്ട് രാജ്യത്ത് നിന്നുള്ള മൂന്ന് കുടിയേറ്റ കുുടുംബത്തിന് വൈറസ് ബാധ സ്ഥിരീകരിച്ചതായും ജില്ലാ ജഡ്്ജി ഡോളി ഗീ പറഞ്ഞു.

കസ്റ്റഡിയിലുള്ള കുടിയേറ്റക്കാരുടെ എണ്ണം കുറക്കാന്‍ എമിഗ്രേഷന്‍ ആന്‍ഡ് കസ്റ്റംസ് എന്‍ഫോഴ്‌സ്‌മെന്റ് (ഐ സി ഇ) വിഭാഗം നടപടിയെടുത്തുവെങ്കിലും ഇവരുടെ ആരോഗ്യകാര്യത്തില്‍ വലിയ പ്രതിസന്ധിയാണ് നേരിടുന്നതെന്നും അവര്‍ പറഞ്ഞു.

124 കുട്ടികള്‍ നിലവില്‍ ഐ സി ഇ വിഭാഗത്തിന്റെ കസ്റ്റഡയിലുണ്ട്. ഇവരുടെ മാതാപിതാക്കള്‍ക്കൊപ്പമോ അല്ലെങ്കില്‍ രക്ഷിതാക്കള്‍ പറയുന്നവരുടെ ഒപ്പമോ ജൂലൈ 17ഓടെ വിട്ടയക്കണമെന്നും കോടതി ഉത്തരവിവിട്ടു. കുടിയേറ്റം തടയുന്നതിനെതിരേ പ്രസിഡന്റെ ട്രംപ് ശക്തമായ നടപടികളാണ് സ്വീകരിച്ചത്.

കുടിയേറ്റക്കാരെ തടയാന്‍ തെക്കന്‍ അതിര്‍ത്തിയില്‍ സൈന്യത്തെ വിന്യസിക്കാന്‍ മെക്‌സിക്കോയോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. ട്രംപ് ഭരണകൂടത്തിന്റെ 2018ലെ സീറോ ടോളറന്‍സ് പദ്ധതിയിലൂടെ 1000 കണക്കിന് കുട്ടികള്‍ക്ക് അതിര്‍ത്തിയില്‍ വെച്ച് അവരുടെ രക്ഷിതാക്കളെ പിരിയേണ്ടി വന്നിരുന്നു. ഐ സി ഇയുടെ കസ്റ്റഡിയിലുള്ള 2500 ഓളം കുടിയേറ്റക്കാര്‍ക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ചതായാണ് സി എന്‍ എന്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

Latest