Connect with us

Gulf

ഇന്ത്യയിൽ നിന്ന് ദുബൈയിലേക്ക് പ്രത്യേക വിമാനങ്ങൾക്ക് സാധ്യത

Published

|

Last Updated

ദുബൈ | ഇന്ത്യയിൽ നിന്ന് ദുബൈയിലേക്ക് കേന്ദ്രം പ്രത്യേക വിമാനങ്ങൾ പറത്താൻ ഒരുങ്ങുന്നു. ജൂലൈ 15 വരെ സാധാരണ രാജ്യാന്തര വിമാനങ്ങൾ സർവീസ് നടത്തേണ്ടെന്ന് കേന്ദ്ര വ്യോമയാന മന്ത്രാലയം തീരുമാനം കൈക്കൊണ്ട പശ്ചാതലത്തിലാണിത്. കേരളത്തിൽ ദുബൈ യാത്രക്ക് ആയിരങ്ങളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
ജൂലൈ രാജ്യാന്തര സർവീസ് വേണ്ടെന്ന കേന്ദ്ര വ്യോമയാന മന്ത്രാലയ തീരുമാനം ഇവർക്ക് ആഘാതമായി.

കൊവിഡിന് മുമ്പ് നാട്ടിലെത്തി നാട്ടിൽ കുടുങ്ങിപ്പോയ ആളുകൾ കേന്ദ്ര -സംസ്ഥാന സർക്കാറുകളിൽ യാത്രാ സൗകര്യത്തിനു സമ്മർദം ചെലുത്തിവരുകയാണ്. പ്രത്യേക വിമാനങ്ങൾ ആകാമെന്ന സമ്മതത്തിലാണ് ഇനിയുള്ള പ്രതീക്ഷ. പക്ഷേ വന്ദേ ഭാരത് മിഷന്റെ ഭാഗമായി ഗൾഫിലുള്ള ഇന്ത്യക്കാരെ ഒഴിപ്പിക്കാൻ അയക്കുന്ന വിമാനത്തിൽ യു എ ഇ യിലേക്ക് യാത്രക്കാരെ അനുവദിക്കില്ല. ആയതിനാൽ ഇന്ത്യ -യു എ ഇ വ്യോമയാന മന്ത്രാലയങ്ങൾ ആശയവിനിമയം നടത്തി പ്രത്യേക വിമാനങ്ങൾക്കാണ് സാധ്യത കൂടുതൽ.

യു എ ഇ യിൽ വിശേഷിച്ചു ദുബൈയിൽ താമസ വിസക്കാരായ വിദേശികൾക്ക് തിരിച്ചെത്താൻ എമിഗ്രേഷൻ സൗകര്യം യാഥാർഥ്യമായിട്ടുണ്ട്. ദുബൈ വിമാനത്താവളത്തിൽ കൊവിഡ് പരിശോധന ഉണ്ടാകും. 14 സമ്പർക്ക നിരോധത്തിൽ ഏർപെടണം. ദുബൈ താമസ കുടിയേറ്റ വകുപ്പിന്റെ -ജി ഡി ആർ എഫിന്റെ വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യുന്ന എല്ലാവർക്കും ദുബൈയിൽ എത്താം. ജൂലൈ ഏഴ് മുതൽ സന്ദർശക വിസക്കാർക്കും ദുബൈയിൽ എത്താം.

---- facebook comment plugin here -----

Latest