Connect with us

International

നവാസ് ശെരീഫിനെതിരെ അഴിമതി കേസെടുത്തു

Published

|

Last Updated

ഇസ്ലാമാബാദ്| സ്ഥാനഭ്രഷ്ടനാക്കപ്പെട്ട പ്രധാനമന്ത്രി നവാസ് ശെരീഫിനും മറ്റ് മൂന്ന് പേർക്കുമെതിരെ അഴിമതി കേസ് ഫയൽ ചെയ്തു. 34 വർഷം മുമ്പ് പഞ്ചാബ് പ്രവിശ്യയിൽ അനധികൃതമായി ഭൂമി അനുവദിച്ച സംഭവത്തിലാണ് കേസെടുത്തത്. ജംഗ് / ജിയോ മീഡിയാ ഗ്രൂപ്പ് ഉടമ മിർ ശക്കിലൂർ റഹ്മാൻ, മുൻ ലാഹോർ ഡവലപ്പ്‌മെന്റ് അതോറിറ്റി (എൽ ഡി എ) ഡയറക്ടർ ഹുമയുൺ ഫൈസ് റസൂൽ, മുൻ ഡയറക്ടർ(ലാൻഡ്) മിയാൻ ബശീർ എന്നിവരാണ് എൻ എ ബി സമർപ്പിച്ച കേസിൽ ഉൾപ്പെട്ട മറ്റ് പ്രതികൾ.

1986ൽ പഞ്ചാബ് മുഖ്യമന്ത്രിയായിരുന്നപ്പോൾ നവാസ് ശെരീഫ് നിയമലംഘനത്തിലൂടെ ലാഹോറിലെ “54 കനാൽ” ഭൂമി മിർ ശക്കിലൂർ റഹ്മാന് അനുവദിച്ചെന്ന് ആരോപണം ഉയർന്നിരുന്നു. മാർച്ച് 12 ന് അറസ്റ്റിലായ റഹ്മാൻ ജുഡീഷ്യൽ റിമാൻഡിലാണ്.

ചികിത്സക്കായി വിദേശത്തേക്ക് പോകാൻ ലാഹോർ ഹൈക്കോടതി നാലാഴ്ചത്തെ അനുമതി നൽകിയതിനെ തുടർന്ന് നവംബറിൽ ശെരീഫ് ലണ്ടനിലേക്ക് പോയിരുന്നു. 70കാരനായ ശെരീഫിനെതിരെ മൂന്ന് തവണ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിട്ടും പ്രതികരിക്കാത്തതിനാൽ നാഷനൽ അക്കൗണ്ടബിലിറ്റി ബ്യൂറോ (എൻ എ ബി) അഴിമതി വിരുദ്ധ കോടതിയെ സമീപിച്ച് ശെരീഫിനെ കുറ്റവാളിയായി പ്രഖ്യാപിച്ചു.