Connect with us

Kerala

കോഴിക്കോട് ബേപ്പൂരില്‍ ബൈക്ക് അപകടത്തില്‍ യുവാവ് മരിച്ചു; സഹയാത്രികന് ഗുരുതര പരുക്ക്

Published

|

Last Updated

കോഴിക്കോട് | ബേപ്പൂരില്‍ ബൈക്ക് മതിലിടിച്ച് യുവാവ് മരിച്ചു. ബേപ്പൂര്‍ സ്വദേശിയായ ആകാശ് (20) ആണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ ആയിരുന്നു അപകടം ഉണ്ടായത്.

ആകാശിനൊപ്പം ബൈക്കില്‍ സഞ്ചരിച്ച റിനിലിനെ ഗുരുതര പരുക്കുകളോടെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മത്സര ഓട്ടത്തിനിടെയാണ് അപകടമെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

Latest