Connect with us

Kerala

ബ്ലാക്ക് മെയിലിംഗിലൂടെ പണം തട്ടിയ കേസ്; പ്രതികളെ പോലീസ് കസ്റ്റഡിയില്‍ വിട്ടു

Published

|

Last Updated

കൊച്ചി | നടി ഷംന കാസിമിനെ ബ്ലാക്ക് മെയില്‍ ചെയ്ത് പണം തട്ടിയ കേസിലെ പ്രതികളെ അഞ്ച് ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടു. നിലവില്‍ റിമാന്‍ഡില്‍ കഴിയുന്ന പ്രതികള്‍ക്കെതിരെ യുവമോഡല്‍ ഉള്‍പ്പെടെയുള്ളവരുടെയും പരാതികള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്. പ്രതികള്‍ സ്വര്‍ണമാല, പണം എന്നിവ കൈക്കലാക്കിയെന്നും പരാതിക്കാരിയായ യുവതികള്‍ പറയുന്നു. കൂടുല്‍ പെണ്‍കുട്ടികള്‍ തട്ടിപ്പിന് ഇരയായതായാണ് വിവരം. ഇതുവരെ ആറ് പേരെയാണ് കേസില്‍ പിടികൂടിയത്. ഷംന കാസിമിന്റെ വീട്ടില്‍ വിവാഹാലോചനയുമായി പോയ തട്ടിപ്പ് സംഘത്തില്‍ ഉള്‍പ്പെട്ട തൃശൂര്‍ സ്വദേശി അബ്ദുല്‍ സലാമിനെ പോലീസ് ചോദ്യം ചെയ്തു വരികയാണ്.

പ്രതികള്‍ സ്വര്‍ണക്കടത്തിന് പ്രേരിപ്പിച്ചിരുന്നതായി യുവ മോഡല്‍ വ്യാഴാഴ്ച വെളിപ്പെടുത്തിയിരുന്നു. മാര്‍ച്ച് മാസത്തില്‍ ഷൂട്ടിംഗിനെന്ന പേരില്‍ തന്നെ പാലക്കാട്ടേക്കു കൊണ്ടുപോവുകയും രഹസ്യകേന്ദ്രത്തില്‍ പാര്‍പ്പിക്കുകയും ചെയ്തു. ഇതിനിടെ സ്വര്‍ണക്കടത്ത് വാഹനങ്ങള്‍ക്ക് എസ്‌കോര്‍ട്ട് പോകാന്‍ ആവശ്യപ്പെട്ടു. അതിന് വിസമ്മതിച്ചതോടെ ഭക്ഷണം നല്‍കാതെ എട്ട് ദിവസം തടവിലിട്ടതായും തട്ടിപ്പു സംഘത്തിനെതിരെ പ്രതികരിച്ചപ്പോള്‍ വീട്ടുകാരെ അപായപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായി മോഡല്‍ വ്യക്തമാക്കി.

Latest