Connect with us

Covid19

കോണ്‍ഗ്രസ് നേതാവും എം പിയുമായ അഭിഷേക് മനു സിങ്‌വിക്ക് കൊവിഡ്

Published

|

Last Updated

ന്യൂഡല്‍ഹി | കോണ്‍ഗ്രസ് നേതാവും രാജ്യസഭാ എം പിയുമായ അഭിഷേക് മനു സിങ്‌വിക്ക് കൊവിഡ് സ്ഥിരീകരിച്ചു. ക്വാറന്റൈനില്‍ കഴിയുന്ന സിങ്‌വിക്ക് നേരിയ ലക്ഷണങ്ങള്‍ മാത്രമാണുള്ളതെന്നും ആരോഗ്യനില തൃപ്തികരമാണെന്നുമാണ്‌ ബന്ധപ്പെട്ട കേന്ദ്രങ്ങളില്‍ നിന്ന് ലഭിക്കുന്ന സൂചന. ജൂലൈ ഒമ്പതു വരെയാണ് അദ്ദേഹത്തിന്റെ ക്വാറന്റൈന്‍ കാലാവധി. സിങ്‌വിക്ക് എവിടെ നിന്നാണ് രോഗം ബാധിച്ചതെന്ന് കണ്ടെത്തിയിട്ടില്ല.

സിങ്‌വിയുടെ ഓഫീസ് സ്റ്റാഫിലെ എല്ലാ അംഗങ്ങളുടെയും പരിശോധനാ ഫലം നെഗറ്റീവാണ്. രാജ്യത്ത് കൊവിഡ് ബാധിക്കുന്ന ഏറ്റവുമവസാനത്തെ മുതിര്‍ന്ന രാഷ്ട്രീയ നേതാവാണ് സുപ്രീം കോടതിയിലെ പ്രമുഖ അഭിഭാഷകന്‍ കൂടിയായ അഭിഷേക് മനു സിങ്‌വി. നേരത്തെ, കോണ്‍ഗ്രസിന്റെ മറ്റൊരു മുതിര്‍ന്ന നേതാവ് സഞ്ജയ് ഝാക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു.

---- facebook comment plugin here -----

Latest