Connect with us

Kannur

ചക്ക തലയില്‍ വീണ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

Published

|

Last Updated

കാസര്‍കോട് | ചക്ക തലയില്‍ വീണ് പരുക്കേറ്റ് ചികിത്സയിലിരിക്കെ കൊവിഡ് സ്ഥിരീകരിക്കുകയും പിന്നീട് നെഗറ്റീവാകുകയും ചെയ്ത യുവാവ് മരിച്ചു. കാസര്‍കോട് കോടോംബേളൂര്‍ സ്വദേശി റോബി തോമസ് (43) ആണ് മരിച്ചത്. ചക്ക തലയില്‍ വീണതിനെ തുടര്‍ന്ന് കഴുത്തിന് ഗുരുതര പരുക്കേറ്റതിനെ തുടര്‍ന്ന് പരിയാരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു.

ചക്ക വീണ് പരുക്കേറ്റതിനെ തുടര്‍ന്ന് കാഞ്ഞങ്ങാട് ആശുപത്രിയില്‍ ചികിത്സ തേടിയ യുവാവിനെ പിന്നീട് പരിയാരം മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയായിരുന്നു. ഇതിനിടെ നടത്തിയ പരിശോധനയില്‍ ഇയാള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. പിന്നീട് രോഗം ഭേദമായെങ്കിലും കഴുത്തിനേറ്റ പരുക്ക് കാരണം വെന്റിലേറ്ററില്‍ തുടരുകയായിരുന്നു.

കൊവിഡിന്റെ ഒരു ലക്ഷണവും ഇല്ലാതെയാണ് ഇയാള്‍ക്ക് രോഗം സ്ഥിരീകരിച്ചിരുന്നത്. വിദേശത്ത് നിന്ന് എത്തിയവരുമായോ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നെത്തിയവരുമായോ ഇയാള്‍ ബന്ധപ്പെട്ടിരുന്നില്ലെന്നാണ് വിവരം.

Latest