Connect with us

National

കോണ്‍ഗ്രസിനെ ആക്രമിക്കുന്നതിന് പകരം ചൈനയെ ആക്രമിക്കു; ബി ജെ പിയോട് അധീര്‍ രഞ്ജന്‍ ചൗധരി

Published

|

Last Updated

കൊല്‍ക്കത്ത| കോണ്‍ഗ്രസിനെതിരേ ആരോപണങ്ങള്‍ ഉന്നയിക്കുന്നതിന് പകരം ഗല്‍വാന്‍ താഴ്വരയില്‍ നഷ്ട്ടപ്പെട്ട പ്രദേശം തിരിച്ചു പിടിക്കാനും ചൈനക്കെതിരേ തിരിച്ചടിക്കാനും ശ്രമിക്കുകയാണ് വേണ്ടതെന്ന് പാര്‍ട്ടിയുടെ ലോക്സഭാകക്ഷി നേതാവ് അധീര്‍ രഞ്ജന്‍ ചൗധരി ബി ജെ പിയോട് പറഞ്ഞു.

മോദി സര്‍ക്കാറിന്റെ അസ്ഥിരതയെ ചൈന മുതലാക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസ് ദേശീയസുരക്ഷയില്‍ എപ്പോഴെങ്കിലും വീഴ്ച വരുത്തിയിട്ടുണ്ടോയെന്ന് ചോദിച്ച ചൗധരി അത് തെളിയക്കാനും ബി ജെ പിയെ വെല്ലുവിളിച്ചു.

ആരോപണങ്ങള്‍ തെളിഞ്ഞാല്‍ താന്‍ എം പി സ്ഥാനം രാജിവെക്കുമെന്നും അദ്ദേഹം പറഞ്ഞു. സ്വന്തം പരാജയങ്ങള്‍ മറച്ചുവെക്കാനാണ് ബി ജെ പി കോണ്‍ഗ്രസിനെ വിമര്‍ശിച്ച് നടക്കുന്നത്. ബി ജെ പി നേതൃത്വത്തിന് ചരിത്രത്തോട് പൂര്‍ണ അവഗണനയാണുള്ളത്. അല്ലെങ്കില്‍ അവര്‍ ഒരിക്കലും കോണ്‍ഗ്രസ് ദേശീയ സുരക്ഷയില്‍ വീഴ്ച വരുത്തിയെന്ന് ആരോപിക്കില്ലായിരുന്നുവെന്നും ചൗധരി പറഞ്ഞു.

Latest