Connect with us

National

പതിവ് കൊള്ളയടി തെറ്റിക്കാതെ എണ്ണക്കമ്പനികള്‍

Published

|

Last Updated

കൊച്ചി |  ഭരണകൂട തണലില്‍ രാജ്യത്തെ സാധാരണ ജനങ്ങളെ ഊറ്റുന്ന നടപടികള്‍ ഇന്ധന കമ്പനികള്‍ തുടരുന്നു. തുടര്‍ച്ചയായി 20-ാം ദിവസവും വില വര്‍ധിപ്പിച്ചു. പെട്രോളിന് 21 പൈസയും ഡീസലിന് 17 പൈസയുമാണ് കൂട്ടിയത്. ഇതോടെ കൊച്ചിയില്‍ ഒരു ലിറ്റര്‍ പെട്രോളിന് 80.29 രൂപയായി. ഡീസലിന് 76.01 രൂപയിലുമെത്തി. ഇരുപതു ദിവസത്തിനിടെ പെട്രോളിന് 8.23 രൂപയും ഡീസലിന് 10.21 രൂപയുമാണ് കൂട്ടിയത്.

കൊവിഡ് ഇളവുകള്‍ക്ക് ശേഷം ജൂണ്‍ ഏഴ് മുതലാണ് എണ്ണ കമ്പനികള്‍ വില നിര്‍ണയം പുനരാരംഭിച്ചത്.
എണ്ണക്കമ്പനികളുടെ കൊള്ളക്കെതിരെ രാജ്യത്തിന്റെ പല ഭാഗത്തും ഇപ്പോള്‍ പ്രതിഷേധം ഉയര്‍ന്ന് തുടങ്ങിയിട്ടുണ്ട്. എന്നാല്‍ ഇതെല്ലാം പൂര്‍ണമായും അവഗണിച്ചാണ് കമ്പനികള്‍ മുന്നോട്ടുപോകുന്നത്. കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്ന പിന്തുണയാണ് കൊള്ളക്ക് എണ്ണക്കമ്പനികള്‍ക്ക് കരുത്തേകുന്നത്.