Connect with us

Covid19

കൊവിഡ് വാക്‌സിന്‍ ഒക്ടോബറില്‍ വിപണിയിലെത്തിക്കുമെന്ന് ഗവേഷകര്‍

Published

|

Last Updated

വാഷിംഗ്ടണ്‍ | ലോകം മുഴുവന്‍ ദുരന്തം വിതച്ച് മുന്നേറിക്കൊണ്ടിരിക്കുന്ന കൊവിഡ് മഹാമാരിയെ പിടിച്ചുകെട്ടാനുള്ള വാക്സിന്‍ വികസിപ്പിച്ചെടുത്തതായി അവകാശവാദവുമായി ഓക്‌സ്‌ഫോര്‍ഡ് സര്‍വ്വകലാശാലയിലെ ഗവേഷകര്‍. കൊവിഡ് വാക്‌സിന്‍ സംബന്ധിച്ച് നിരവധി രാജ്യങ്ങളിലെ ഗവേഷകര്‍ അവകാശവാദവുമായി രംഗത്തുണ്ടെങ്കിലും ഓക്സ്ഫോര്‍ഡ് സംഘം വികസിപ്പിച്ചെടുത്ത വാക്സിന്‍ പരീക്ഷണത്തിന്റെ അവസാന സ്റ്റേജിലെത്തിയെന്നാണ് വിവരം. വാക്സിന്റെ “ക്ലിനിക്കല്‍ ട്രയല്‍” (പരീക്ഷണം) വിജയിച്ചുവെന്നും ഒക്ടോബറില്‍ ഈ വാക്സിന്‍ വിപണിയിലിറക്കാന്‍ കഴിയുമെന്നുമാണ് ഇവര്‍ പറയുന്നത്.

ആദ്യം ചിമ്പാന്‍സികളിലും തുടര്‍ന്ന് മനുഷ്യരിലും നടത്തിയ പരീക്ഷണം വിജയമായി. ആഗസ്റ്റോടുകൂടി കൂടുതല്‍ സ്ഥിരീകരണങ്ങളിലേക്ക് എത്തും. അങ്ങനെയെങ്കില്‍ ഒക്ടോബറില്‍ തന്നെ വാക്സിന്‍ വിപണിയിലിറക്കാമെന്നാണ് പ്രതീക്ഷയെന്നും ഗവേഷക സംഘത്തെ നയിച്ച പ്രൊഫസര്‍ അഡ്രിയാന്‍ ഹില്‍സ് പറയുന്നു.

“AstraZeneca” എന്ന ഫാര്‍മസ്യൂട്ടിക്കല്‍സ് കമ്പനിയുമായി സഹകരിച്ചാണ് “ChAdOx1 nCoV-19” എന്ന് പേരിട്ടിരിക്കുന്ന വാക്സിന്‍, ഗവേഷകര്‍ വികസിപ്പിച്ചെടുത്തിരിക്കുന്നത്. ബ്രസീലില്‍ നിന്നുള്ള സന്നദ്ധപ്രവര്‍ത്തകരില്‍ ഈ വാക്സിന്‍ പരീക്ഷിച്ചതായാണ് ഗവേഷകര്‍ അറിയിക്കുന്നത്. ക്ലിനിക്കല്‍ ട്രയലുകളുടെ അവസാനഘട്ടത്തിലേക്ക് എത്തിയ ആദ്യത്തെ കൊവിഡ് -19 വാക്സിനും ഇതുതന്നെയാണെന്നാണ് റിപ്പോര്‍ട്ടുകള്‍ നല്‍കുന്ന സൂചന.

 

 

Latest