Connect with us

Covid19

കൊവിഡ് നിയന്ത്രണം: ഡല്‍ഹി ലെഫ്.ഗവര്‍ണര്‍ക്ക് തന്റെ ഉത്തരവ് വീണ്ടും പിന്‍വലിക്കേണ്ടി വന്നു

Published

|

Last Updated

ന്യൂഡല്‍ഹി | കൊവിഡ്- 19 നിയന്ത്രണവുമായി ബന്ധപ്പെട്ട് ഡല്‍ഹി ലെഫ്. ഗവര്‍ണര്‍ അനില്‍ ബൈജാലിന് ആഴ്ചകള്‍ക്കുള്ളില്‍ തന്റെ ഉത്തരവ് വീണ്ടും പിന്‍വലിക്കേണ്ടി വന്നു. എല്ലാ കൊവിഡ് രോഗികളും പരിശോധനക്ക് വേണ്ടി സര്‍ക്കാര്‍ സംവിധാനങ്ങള്‍ നിര്‍ബന്ധമായും സന്ദര്‍ശിക്കണമെന്ന ഉത്തരവാണ് ലെഫ്.ഗവര്‍ണര്‍ക്ക് പിന്‍വലിക്കേണ്ടി വന്നത്. ഉത്തരവിനെതിരെ എ എ പി സര്‍ക്കാര്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുകയും പിന്‍വലിക്കണമെന്ന് കേന്ദ്ര സര്‍ക്കാറിനോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു.

ശാരീരിക അകലം ഉറപ്പാക്കാന്‍ കഴിയാത്ത വീടുകളില്‍ കഴിയുന്നവര്‍, മറ്റ് ആരോഗ്യ പ്രശ്‌നങ്ങളില്ലാത്തവര്‍ തുടങ്ങിയ കൊവിഡ് രോഗികളെ മാത്രമെ കൊവിഡ് കേന്ദ്രങ്ങളിലേക്കും മറ്റ് സംവിധാനങ്ങളിലേക്കും മാറ്റുകയുള്ളൂവെന്ന് ലെഫ്.ഗവര്‍ണറുടെ ഓഫീസ് ട്വിറ്ററിലൂടെ അറിയിച്ചു. ഇതോടെ നേരിയ തോതില്‍ കൊവിഡുള്ളവരും ലക്ഷണം പ്രകടിപ്പിക്കാത്തവരും കൊവിഡ് കെയര്‍ സെന്ററുകള്‍ക്കോ സി സി സികള്‍ക്ക് മുമ്പിലോ പരിശോധനക്കായി കാത്തുനില്‍ക്കേണ്ടതില്ല.

ദുരന്ത നിവാരണ അതോറിറ്റിയുടെ യോഗത്തിലാണ് വിവാദ തീരുമാനം കൈക്കൊണ്ടിരുന്നത്. ഇതിനെതിരെ പൊതുജനങ്ങളും രംഗത്തുവന്നിരുന്നു. അതോറിറ്റിക്ക് നേതൃത്വം നല്‍കുന്നത് ലെഫ്. ഗവര്‍ണറാണ്.