Connect with us

Ongoing News

ഉത്തേജക മരുന്ന്: നിരപരാധിത്വം തെളിഞ്ഞു, സഞ്ജിത ചാനുവിന് 2018ലെ അര്‍ജുന അവാര്‍ഡ് ലഭിക്കും

Published

|

Last Updated

ന്യൂഡല്‍ഹി | ഉത്തേജക മരുന്ന് ഉപയോഗിച്ചിട്ടില്ലെന്ന് തെളിഞ്ഞതോടെ, ഭാരോദ്വഹക താരം സഞ്ജിത ചാനുവിന് 2018ലെ അര്‍ജുന അവാര്‍ഡ് നല്‍കാന്‍ തീരുമാനമായി. 2018ലെ ഡല്‍ഹി ഹൈക്കോടതി ഉത്തരവ് അനുസരിച്ചാണ് രണ്ട് തവണ കോമണ്‍വെല്‍ത്ത് ഗെയിംസ് സ്വര്‍ണ മെഡല്‍ ജേതാവായ ചാനുവിന് അര്‍ജുന നല്‍കാന്‍ തീരുമാനമായതെന്ന് കായിക മന്ത്രാലയം വൃത്തങ്ങള്‍ അറിയിച്ചു.

ഉത്തേജക മരുന്ന് പ്രയോഗത്തില്‍ നിരപരാധിയാണെന്ന് തെളിഞ്ഞാല്‍ മാത്രം പരസ്യമാക്കുന്ന തരത്തില്‍ തീരുമാനം സീല്‍ ചെയ്ത കവറില്‍ സൂക്ഷിക്കാനായിരുന്നു സെലക്ഷന്‍ കമ്മിറ്റിയോട് 2018ല്‍ ഡല്‍ഹി ഹൈക്കോടതി ഉത്തരവിട്ടത്. നിലവില്‍ ചാനുവിനെതിരായ ഉത്തേജക മരുന്ന് ആരോപണങ്ങളെല്ലാം അന്താരാഷ്ട്ര കായിക സംഘടന ഒഴിവാക്കിയിട്ടുണ്ട്. ഇതനുസരിച്ച് ഹൈക്കോടതി വിധി അനുസരിക്കുകയാണെന്നും മന്ത്രാലയം വൃത്തങ്ങള്‍ അറിയിച്ചു.

2017ലെ അര്‍ജുന അവാര്‍ഡ് നടപടിക്രമങ്ങളില്‍ അവഗണിക്കപ്പെട്ടതോടെ ഡല്‍ഹി ഹൈക്കോടതിയില്‍ ചാനു റിട്ട് ഹരജി നല്‍കിയിരുന്നു. അവാര്‍ഡിന് ശിപാര്‍ശ ചെയ്തുള്ള പട്ടികയില്‍ നിന്ന് തന്റെ പേര് വെട്ടിയതിനെതിരെയായിരുന്നു ഹരജി. ഇതിന്റെ നടപടിക്രമങ്ങള്‍ക്കിടെയാണ് 2018 മെയ് മാസം ചാനു നിരോധിത മരുന്ന് ഉപയോഗിച്ചതായി പരിശോധനയില്‍ തെളിഞ്ഞത്.

---- facebook comment plugin here -----

Latest