Connect with us

Gulf

വഞ്ചനാ കേസിൽ കനേഡിയൻ പൗരന് ശിക്ഷ

Published

|

Last Updated

ദുബൈ | ഇന്ത്യൻ വ്യാപാരിയെ വഞ്ചിച്ച കേസിൽ കനേഡിയൻ സ്വദേശി അസീസ് കോം മിർസ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. ദുബൈ ക്രിമിനൽ കോടതിയാണ് വിധി പറഞ്ഞത്. ആറുമാസം തടവിന് ശിക്ഷിക്കുകയും 75,500 ഡോളർ (275,850 ദിർഹം) പിഴ ശിക്ഷ വിധിക്കുകയും ചെയ്തു.

അടുത്തിടെ മറ്റൊരു കേസിൽ ഇയാൾക്ക് ആറ് മാസം തടവും 140,000 ഡോളർ പിഴയും നാടുകടത്തലും വിധിച്ചിരുന്നു. വിധിന്യായത്തെ ചോദ്യംചെയ്യാൻ 15 ദിവസം അനുവദിച്ചിട്ടുണ്ട്.

ചില ആഢംബര പദ്ധതികൾ കാണിച്ചു ലോകമെമ്പാടുമുള്ള നിക്ഷേപകരെ വഞ്ചിച്ച കേസിൽ കഴിഞ്ഞ എട്ട് മാസമായി ദുബൈ ജയിലിലാണ് മിർസ.
സംശയാസ്പദമായ റിയൽ എസ്റ്റേറ്റ് പദ്ധതികൾ, ക്രിപ്‌റ്റോകറൻസി എന്നിവയിൽ നിക്ഷേപം നടത്താൻ നൂറുകണക്കിന് ആളുകളെ പ്രേരിപ്പിച്ചിരുന്നുവത്രെ. നിക്ഷേപം നടത്തിയ ആളുകൾക്ക് ഒടുവിൽ നീതി ലഭിച്ചിട്ടുണ്ടെന്നു പരാതിക്കാരുടെ അഭിഭാഷകർ ചൂണ്ടിക്കാട്ടി.

Latest