Connect with us

Kerala

മഹേശന്റെ മരണം കൊലപാതകത്തിന് തുല്യമെന്ന് കുടുംബം; സമഗ്ര അന്വേഷണം വേണമെന്ന് ആവശ്യം

Published

|

Last Updated

ആലപ്പുഴ | കണിച്ചുകുളങ്ങര എസ്എന്‍ഡിപി യൂണിയന്‍ സെക്രട്ടറി മഹേശനെ കള്ളക്കേസില്‍ കുടുക്കാനുള്ള ശ്രമം നടന്നതായി കുടുംബത്തിന്റെ ആരോപണം. അദ്ദേഹത്തിന്റെ മരണം കൊലപാതകത്തിന് തുല്യമാണെന്നും കുടുംബം പറഞ്ഞു.മഹേശന്റെ ആത്മഹത്യാ കുറിപ്പില്‍ എല്ലാം പറയുന്നുണ്ട്. അദ്ദേഹത്തിന്റെ ഫോണ്‍ കോളുകള്‍ മുഴുവന്‍ പരിശോധിക്കണം. ഇക്കാര്യം ആവശ്യപ്പെട്ട് മഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കാനാണ് കുടുംബത്തിന്റെ തീരുമാനം.

വെള്ളാപ്പള്ളി നടേശന്റെ വിശ്വസ്തനായിരുന്ന കെ കെ മഹേശനെ ഇന്നലെയാണ് കണിച്ചുകുളങ്ങര യൂണിയന്‍ ഓഫീസില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മൈക്രോ ഫിനാന്‍സ് തട്ടിപ്പ് കേസില്‍ ക്രൈംബ്രാഞ്ച് ചൊവ്വാഴ്ച്ച മഹേശനെ ചോദ്യം ചെയ്തിരുന്നു. യൂണിയന്‍ നേതൃത്വം കള്ളക്കേസില്‍ കുടുക്കാന്‍ ശ്രമിക്കുന്നുവെന്നും വെള്ളാപ്പള്ളിക്ക് തന്നോട് ശത്രുതയുണ്ടെന്നും ആത്മഹത്യ കുറിപ്പില്‍ മഹേശന്‍ ആരോപിക്കുന്നുണ്ട്.

Latest