Connect with us

Gulf

ജിദ്ദയില്‍ നിന്ന് മര്‍കസ് അലുംനി വിമാനമെത്തി; കണ്ണൂരില്‍ വാട്ടര്‍ സല്യൂട്ട്

Published

|

Last Updated

ജിദ്ദ വിമാനത്താവളത്തില്‍ നിന്ന് മര്‍കസ് ചാര്‍ട്ടേഡ് വിമാനത്തില്‍ പോകുന്നവരെ യാത്രയാക്കുന്ന അലുംനി പ്രവര്‍ത്തകര്‍

കണ്ണൂര്‍ | സഊദി അറേബ്യയില്‍ നിന്ന് മര്‍കസ് അലുംനിക്ക് കീഴില്‍ ചാര്‍ട്ട് ചെയ്ത വിമാനം ഇന്ന് വൈകീട്ട് അഞ്ചിന് കണ്ണൂരിലെത്തി. മാസങ്ങള്‍ക്ക് ശേഷമുള്ള ആദ്യ സഊദി എയര്‍ലൈന്‍സ് വിമാനത്തിന് ഉപചാരപരമായ വാട്ടര്‍ സല്യൂട്ട് നല്‍കി കണ്ണൂര്‍ വിമാനത്താവളത്തില്‍ സ്വീകരിച്ചു. 257 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. ഗര്‍ഭിണികള്‍, വിസിറ്റിംഗിനു വന്നവര്‍, തൊഴില്‍ നഷ്ടമായവര്‍ തുടങ്ങി നാട്ടിലെത്തല്‍ ഏറ്റവും അനിവാര്യമായവരാണ് വിമാനത്തിലെ ഭൂരിഭാഗം യാത്രികരും.

കണ്ണൂരില്‍ സഊദി എയര്‍ലൈന്‍സ് വിമാനത്തിന് നല്‍കിയ വാട്ടര്‍ സല്യൂട്ട് സ്വീകരണം

മര്‍കസ് അലുംനി ജിദ്ദ കമ്മിറ്റിക്കു കീഴിലാണ് വിമാനം എത്തിയത്. സഊദിയില്‍ നിന്ന് വിമാനങ്ങള്‍ ആനുപാതികമായി കുറഞ്ഞതുമായി ബന്ധപ്പെട്ട് കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ നടത്തിയ ഇടപെടലുകള്‍ ചാര്‍ട്ടേഡ് വിമാനങ്ങള്‍ക്ക് അനുമതി നല്‍കാന്‍ കാരണമായി. ഇനിയും വിമാനങ്ങള്‍ എത്തിക്കുമെന്ന് ജിദ്ദയിലെ മര്‍കസ് അലുംനി അംഗങ്ങള്‍ അറിയിച്ചു

 

 

Latest