Connect with us

Covid19

കൊവിഡിന് കുപ്പിമരുന്നുമായി ഹൈദരാബാദ് കമ്പനി; നൂറ് മില്ലിക്ക് വില 5,400 രൂപ

Published

|

Last Updated

ഹൈദരാബാദ് | കൊവിഡ്- 19ന് കുപ്പിമരുന്നുമായി ഹൈദരാബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഹീറ്റിറോ ലാബ്‌സ് കമ്പനി. കൊവിഡിന് പരീക്ഷണാടിസ്ഥാനത്തില്‍ നല്‍കുന്ന റെംഡിസിവിറിന്റെ ജനറിക് പതിപ്പാണിത്. നൂറ് മില്ലി ഗ്രാം വരുന്ന കുപ്പിക്ക് 5400 രൂപയാണ് വില. രാജ്യത്തെ ആശുപത്രികളിലേക്ക് മരുന്ന് എത്തിക്കാനുള്ള തയ്യാറെടുപ്പിലാണ് കമ്പനി.

ഇരുപതിനായിരം കുപ്പി മരുന്ന് വിതരണം ചെയ്യുമെന്ന് കമ്പനി അറിയിച്ചു. അതേസമയം, മറ്റൊരു മരുന്ന് കമ്പനിയായ കിപ്ല അയ്യായിരം രൂപക്ക് താഴെ റെംഡിസിവിര്‍ മരുന്ന് വിപണിയില്‍ ഇറക്കുമെന്ന് അറിയിച്ചിട്ടുണ്ട്. റെംഡിസിവിറിന്റെ യഥാര്‍ഥ ഉത്പാദകരായ അമേരിക്കന്‍ കമ്പനി ഗിലീഡ് സയന്‍സസുമായി ലൈസന്‍സിംഗ് കരാറുകളില്‍ ഏര്‍പ്പെട്ട ഇന്ത്യന്‍ മരുന്ന് കമ്പനികളാണ് കിപ്ലയും ഹീറ്റിറോയും.

കിപ്ലയും ഹീറ്റിറോയും ഇറക്കുന്ന റെംഡിസിവിര്‍, കൊവിഡ് ഗുരുതരമായ രോഗികളില്‍ അടിയന്തര ഘട്ടങ്ങളില്‍ നിയന്ത്രിതതോതില്‍ നല്‍കാന്‍ റഗുലേറ്റര്‍ ഡ്രഗ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ (ഡി സി ജി ഐ) നേരത്തേ അംഗീകാരം നല്‍കിയിട്ടുണ്ട്. കൊവിഡ് രോഗികളില്‍ ആദ്യമായി പുരോഗതി കണ്ടെത്തിയ മരുന്ന് പരീക്ഷണമായിരുന്നു റെംഡിസിവിറിന്റെത്. അമേരിക്കയിലും ദക്ഷിണ കൊറിയയിലും അടിയന്തര ഘട്ടങ്ങളില്‍ ഉപയോഗിക്കാന്‍ അനുമതി നല്‍കിയിട്ടുണ്ട്. ജപ്പാന്‍ പൂര്‍ണമായും അംഗീകാരം നല്‍കിയിട്ടുണ്ട്.

---- facebook comment plugin here -----

Latest