Connect with us

Kerala

അമൃതാനന്ദമയീ മഠത്തില്‍ വിദേശ വനിത ആത്മഹത്യ ചെയ്തു

Published

|

Last Updated

കൊല്ലം | കൊല്ലം അമൃതാനന്ദമയീ മഠത്തില്‍ വിദേശ വനിത ആത്മഹത്യ ചെയ്തു. സ്‌റ്റെഫേഡ് സിയോന (45) എന്ന ബ്രിട്ടീഷ് യുവതിയാണ് മഠത്തിനു മുകളില്‍ നിന്ന് ചാടി മരിച്ചത്. ഇന്ന് രാത്രി 8.30ഓടെയാണ് സംഭവം.

ലോക്ക് ഡൗണ്‍ ആയതിനാല്‍ നാട്ടില്‍ പോകാന്‍ കഴിയാത്തതിന്റെ വിഷമത്തിലായിരുന്ന യുവതി മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചിരുന്നുവെന്ന് മഠം അധികൃതര്‍ പറയുന്നു. ഇന്ന് ഉച്ചക്കും മഠത്തിനു മുകളില്‍ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയിരുന്ന യുവതിയെ അനുനയിപ്പിച്ച് താഴെയിറക്കുകയായിരുന്നു. രാത്രി ഭജന നടക്കുന്ന സമയത്ത് വീണ്ടും മഠത്തിനു മുകളിലെത്തിയ ഇവര്‍ താഴേക്കു ചാടുകയായിരുന്നു.