Connect with us

Kerala

ബാലാവകാശ കമ്മീഷന്‍ ചെയര്‍മാനായി നിയമിതനായത് പരമ യോഗ്യനായ വ്യക്തിയെന്ന് മുഖ്യമന്ത്രി

Published

|

Last Updated

തിരുവനന്തപുരം | വിവാദങ്ങള്‍ ഉയരുന്നതിനിടെ, പുതിയ ബാലാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ കെ വി മനോജ് കുമാറിനെ പിന്തുണച്ച് മുഖ്യമന്ത്രി. മനോജ് കുമാര്‍ പരമയോഗ്യനായ ആളാണെന്നും നല്ല ചുറുചുറുക്കുള്ള വ്യക്തിയെന്നതും നല്ല രീതിയില്‍ കാര്യങ്ങള്‍ നിര്‍വഹിക്കാന്‍ പറ്റുമെന്നതും തന്നെയാണ് അദ്ദേഹത്തിന്റെ യോഗ്യതയെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ജില്ലാ ജഡ്ജിമാരെ ഉള്‍പ്പെടെ തഴഞ്ഞ് സി പി എം നോമിനിയെ ചെയര്‍മാനാക്കിയെന്ന ആരോപണം ശക്തമാകുന്നതിനിടെയാണ് വിശദീകരണം.
മാനദണ്ഡങ്ങളെല്ലാം പാലിച്ചാണ് ബാലാവകാശ കമ്മീഷന്‍ ചെയര്‍മാനെ നിയമിക്കുന്നത്. അപേക്ഷ ക്ഷണിച്ച്, അഭിമുഖം നടത്തി യോഗ്യനായ വ്യക്തിയെ തിരഞ്ഞെടുക്കുകയാണ് ചെയ്യുന്നത്. ഇന്റര്‍വ്യൂ ബോര്‍ഡിന് യോഗ്യരായി തോന്നിയവരെയാണ് തിരഞ്ഞെടുക്കുകയെന്നും മുഖ്യമന്ത്രി പറഞ്ഞു.

കാസര്‍കോട് ജില്ലാ ജഡ്ജി എസ് എച്ച് പഞ്ചാപകേശന്‍, ജഡ്ജി ടി ഇന്ദിര തുടങ്ങിയവരെയും പന്ത്രണ്ടോളം ബാലാവകാശ പ്രവര്‍ത്തകരെയും തഴഞ്ഞാണ് ഇവരുടെയത്ര യോഗ്യതയില്ലാത്ത കെ വി മനോജ് കുമാറിനെ നിയമിച്ചതെന്നാണ് ആരോപണം.