Connect with us

National

ഗാല്‍വന്‍ താഴ്വരയില്‍ ചൈനീസ് സൈനികരുടെ സാന്നിധ്യം തെളിയിക്കുന്ന ഉപഗ്രഹ ചിത്രങ്ങള്‍ പുറത്ത്

Published

|

Last Updated

ന്യൂഡല്‍ഹി | കിഴക്കന്‍ ലഡാക്കില്‍ ഗാല്‍വന്‍ താഴ്വരയിലെ യഥാര്‍ഥ നിയന്ത്രണ രേഖ(എല്‍ എ സി)യുടെ ഇരുവശങ്ങളിലും ചൈനീസ് സൈനികരുടെയും കെട്ടിടങ്ങളുടെയും സാന്നിധ്യം തെളിയിക്കുന്ന ഉപഗ്രഹ ചിത്രങ്ങള്‍ പുറത്ത്. നിയന്ത്രണരേഖയില്‍ മുഖാമുഖം നിലകൊള്ളുന്ന സൈന്യത്തെ പിന്‍വലിക്കാമെന്ന് ഇന്ത്യയും ചൈനയും സമ്മതിച്ചതിന്റെ പിറ്റേന്നാണ് ചിത്രങ്ങള്‍ പുറത്തുവന്നത്. കൂടുതല്‍ വ്യക്തതയുള്ളതാണ് ഈ ചിത്രങ്ങളെന്നും എന്‍ ഡി ടി വി റിപ്പോര്‍ട്ട് ചെയ്തു.

കഴിഞ്ഞയാഴ്ചയിലെ സംഘര്‍ഷം റിപ്പോര്‍ട്ട് ചെയ്ത പട്രോള്‍ പോയിന്റ് 14ന് സമീപത്തെ ചിത്രങ്ങളാണിവ. മെയ് 22ലെ ഉപഗ്രഹ ചിത്രത്തില്‍ ഈ പ്രദേശത്ത് ഒരു ടെന്റ് മാത്രമാണുണ്ടായിരുന്നത്. പുതിയ ചിത്രങ്ങളില്‍ താമസ കെട്ടിടങ്ങള്‍ കാണിക്കുന്നുണ്ട്. മുമ്പ് ഇവയുണ്ടായിരുന്നില്ല.

ഗാല്‍വന്‍ നദിയുടെ മുകളില്‍ കലുങ്കുകള്‍ നിര്‍മിച്ചതായി ചിത്രത്തിലുണ്ട്. നിയന്ത്രണരേഖയില്‍ നിന്ന് ഒരു കിലോമീറ്റര്‍ പോലുമില്ല ഇവിടേക്ക്. മാക്‌സറില്‍ നിന്നാണ് എന്‍ ഡി ടി വിക്ക് ഈ ചിത്രങ്ങള്‍ ലഭിച്ചത്.

Latest