Connect with us

International

അമേരിക്കയില്‍ ഇന്ത്യന്‍ റസ്‌റ്റോറന്റ് തല്ലിത്തകര്‍ത്തു; ചുമരുകളില്‍ വിദ്വേഷ സന്ദേശം

Published

|

Last Updated

റസ്റ്റോറന്റിലെ ടേബിളുകളും കസേരകളും തകര്‍ത്ത നിലയില്‍ (വീഡിയോ ദൃശ്യത്തില്‍ നിന്ന്)

വാഷിംഗ്ടണ്‍ | അമേരിക്കയില്‍ ഇന്ത്യന്‍ റസ്‌റ്റോറന്റിന് നേരെ ആക്രമണം. റസ്‌റ്റോറന്റിന്റെ ചുമരുകളില്‍ വിദ്വേഷ സന്ദേശങ്ങള്‍ കോറിയിട്ടിട്ടുണ്ട്. ന്യൂ മെക്‌സിക്കോയിലെ സാന്റെ ഫെ സിറ്റിയില്‍ സിഖുകാരന്റെ ഉടമസ്ഥതയിലുള്ള ഇന്ത്യാ പാലസ് റസ്റ്റോറന്റ് ആണ് തകര്‍ത്തത്.

ഒരു ലക്ഷം യു എസ് ഡോളറിന്റെ നഷ്ടമാണുണ്ടായത്. പ്രാദേശിക പോലീസിന് പുറമെ എഫ് ബി ഐയും സംഭവം അന്വേഷിക്കും. റസ്റ്റോറന്റിലെ ടേബിളുകല്‍ മറിച്ചിട്ടു. തറയില്‍ തകര്‍ത്ത ഗ്ലാസിന്റെ കൂമ്പാരമായിരുന്നു. റാക്കുകളിലെ വൈന്‍ എല്ലാം നഷ്ടപ്പെട്ടിട്ടുണ്ട്. റസ്റ്റോറന്റിലുണ്ടായിരുന്ന ദേവതയുടെ പ്രതിമയുടെ ശിരസ്സ് ഛേദിച്ചു. കമ്പ്യൂട്ടറുകളും മോഷ്ടിച്ചിട്ടുണ്ട്.

ഭക്ഷണം പാകം ചെയ്യുന്ന സംവിധാനങ്ങളെല്ലാം തകര്‍ത്തു. പ്ലേറ്റുകള്‍ പൊട്ടിച്ചു. അടുക്കള പൂര്‍ണമായും ഉപയോഗശൂന്യമായി. “വെള്ള അധീശത്വം, ട്രംപ് 2020, സ്വന്തം നാട്ടിലേക്ക് തിരിച്ചുപോകൂ” തുടങ്ങിയ വിദ്വേഷ സന്ദേശങ്ങള്‍ ചുമരിലും വാതിലുകളിലും കൗണ്ടറിലും മറ്റിടങ്ങളിലും എഴുതിവെച്ചിട്ടുമുണ്ട്. അക്രമ ഭീഷണി, വംശീയ തെറികള്‍ തുടങ്ങിയവയും എഴുതിവെച്ചിട്ടുണ്ടെന്ന് ഉടമ ബല്‍ജിത് സിംഗ് പറഞ്ഞു.