Connect with us

Covid19

ബംഗാളില്‍ ലോക്ക്ഡൗണ്‍ ജൂലൈ 31 വരെ നീട്ടി; ട്രെയിന്‍ സര്‍വീസ് അനുവദിക്കില്ല

Published

|

Last Updated

കൊല്‍ക്കത്ത | കൊവിഡ്- 19 വ്യാപനം നിയന്ത്രിക്കുന്നതിനായി ജൂലൈ 31 വരെ ലോക്ക്ഡൗണ്‍ ദീര്‍ഘിപ്പിച്ച് പശ്ചിമ ബംഗാള്‍. അതുവരെ ട്രെയിന്‍, മെട്രോ സര്‍വീസുകള്‍ അനുവദിക്കില്ലെന്നും സര്‍ക്കാര്‍ അറിയിച്ചു. നിലവിലെ ലോക്ക്ഡൗണ്‍ ഈ മാസം 30ന് അവസാനിരിക്കെയാണ് ദീര്‍ഘിപ്പിച്ചത്.

സ്‌കൂളുകള്‍ക്കും കൊളജുകള്‍ക്കും ലോക്ക്ഡൗണ്‍ ബാധകമാണ്. ഇതുവരെ 14728 കൊവിഡ് പോസിറ്റീവ് കേസുകളാണ് ബംഗാളില്‍ റിപ്പോര്‍ട്ട് ചെയ്തത്. 580 പേര്‍ മരിച്ചിട്ടുണ്ട്. നിലവില്‍ 9218 പേരാണ് കൊവിഡ് ബാധിച്ച് ചികിത്സയിലുള്ളത്.

Latest