Connect with us

Gulf

കൈരളി ടി വി വിമാനം ചാർട്ടർ ചെയ്തു

Published

|

Last Updated

ഷാർജ | കൊവിഡ് പ്രതിസന്ധിയിൽ യു എ ഇ യിൽ പ്രയാസപ്പെടുന്ന പ്രവാസി മലയാളികളെയും കൊണ്ടുള്ള കൈരളി ടിവിയുടെ ആദ്യ ചാർട്ടേഡ് വിമാനം ഷാർജയിൽ നിന്ന് തിരുവനന്തപുരത്തേക്ക് പുറപ്പെട്ടു. 215 പ്രവാസി മലയാളികളെയാണ് ഇതിലൂടെ പൂർണമായും സൗജന്യമായി നാട്ടിലെത്തിച്ചതെന്ന് സംഘാടകർ അറിയിച്ചു.

വിദേശത്ത് കോവിഡ് പ്രതിസന്ധിയിൽ പ്രയാസപ്പെടുന്ന പ്രവാസി മലയാളികളെ പൂർണ്ണമായും സൗജന്യമായി നാട്ടിലെത്തിക്കുന്ന കൈരളി ടി വി ആദ്യത്തെ ചാർട്ടേഡ് വിമാനമാണിത്. കൊവിഡ് മൂലം ദുരിതമനുഭവിക്കുന്ന പ്രവാസികൾക്ക് കൈത്താങ്ങുമായി കൈരളി ടിവി ഒരുക്കിയ കൈ കോർത്ത് പദ്ധതിയുടെ ഭാഗമായാണ് ചാർട്ടേഡ് വിമാനം.

നാട്ടിലേക്ക് മടങ്ങാൻപോലും വഴിയില്ലാതെ സാമ്പത്തികമായി പ്രയാസപ്പെടുന്ന അർഹരായ ആളുകളെയാണ് ഈ വിമാനത്തിൽ കൊണ്ട് പോയത്. ജോലി നഷ്ടപ്പെട്ടവർ, സന്ദർശക വിസയിലെത്തി കുടുങ്ങിയവർ, പ്രായാധിക്യവും മറ്റു അസുഖങ്ങളും മൂലവും പ്രയാസപ്പെടുന്നവർ, ഗർഭിണികൾ തുടങ്ങിയവരെയാണ് യാത്രക്കായി തിരഞ്ഞെടുത്തത്. ആയിരത്തിലേറെ പേരെയാണ് കൈരളി ടിവിയുടെ നേതൃത്വത്തിൽ വിദേശ രാജ്യങ്ങളിൽ നിന്ന് സൗജന്യമായി നാട്ടിലെത്തിക്കുക.

Latest