Connect with us

Bahrain

ഐ സി എഫിന്റെ കാരുണ്യച്ചിറകിലേറി പവിഴ ദീപില്‍ നിന്നും കേര നാട്ടിലേക്ക് ആദ്യ വിമാനം പറന്നുയരും

Published

|

Last Updated

മനാമ | ആഴ്ചകള്‍ നീണ്ട കാത്തിരിപ്പിന് വിരാമമിട്ട് ഐ സി എഫിന്റെ കാരുണ്യച്ചിറകിലേറി പവിഴ ദീപില്‍ നിന്നും കേര നാട്ടിലേക്ക് ആദ്യ വിമാനം പറന്നുയരും .കടുത്ത പ്രതിസന്ധികളെ തരണം ചെയ്ത ആത്മ സംതൃപ്തിയില്‍ ആനന്ദിക്കാന്‍ മണിക്കൂറുകള്‍ മാത്രംനില്‍ക്കെ , ബുധനാഴ്ച 175 യാത്രക്കാരുമായി ബഹ്റൈനില്‍ നിന്നും ഐ സി എഫിന്റെ ആദ്യ ചാര്‍ട്ടേര്‍ഡ് വിമാനം കോഴിക്കോടെത്തും

നാടണയാന്‍ കൊതിച്ച് മാസങ്ങളായി കാത്തിരിക്കുന്ന നിരവധി പേര്‍ക്ക് നാട്ടിലേക്ക് മടങ്ങുന്നതിനായി ഐ സി എഫ് നടത്തിയ പരിശ്രമത്തെ ബഹ്റൈനിലെ മലയാളി സമൂഹം ഇരുകൈകളും നീട്ടി സ്വീകരിച്ചത്

കുറഞ്ഞ നിരക്കിലാണ് യാത്ര ഒരുക്കിയിരിക്കുന്നത് ടിക്കറ്റിന് പണമില്ലാത്ത യാത്രക്കാര്‍ക്ക് സൗജന്യ ടിക്കറ്റുകള്‍ നല്‍കിയും ,വലിയ പ്രയാസമനുഭവിക്കുന്നവര്‍ക്ക് പതിനഞ്ച് ശതമാനം മുതല്‍ അന്‍പത് ശതമാനം വരെ ടിക്കറ്റ് നിരക്കില്‍ ഇളവ നല്‍കിയുമാണ് സാന്ത്വനമേകിയത്. തൊഴില്‍ നഷ്ടപ്പെട്ടവര്‍ , ഗര്‍ഭിണികള്‍ , സന്ദര്‍ശക വിസയിലെത്തിയവര്‍ തുടങ്ങിയവരാണ് ആദ്യ വിമാനത്തിലെ യാത്രക്കാര്‍. ബുധാനാഴ്ച ഉച്ചയ്ക്ക് 12.55 ന് പുറപ്പെടുന്ന വിമാനം രാത്രി 8.15ന് കരിപ്പൂര്‍ വിമാനത്തവാളത്തില്‍ ഇറങ്ങും

Latest