Connect with us

Saudi Arabia

സഊദിയില്‍ 24 മണിക്കൂറിനിടെ 4,710 പേര്‍ക്ക് രോഗമുക്തി

Published

|

Last Updated

ദമാം | സഊദിയില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കിയതോടെ കൊവിഡ് മുക്തി നേടിയവരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവ്. 24 മണിക്കൂറിനിടെ 4710 പേര്‍ സുഖം പ്രാപിച്ചതോടെ രാജ്യത്ത് കൊവിഡ് മുക്തരായവരുടെ എണ്ണം 109,885 ആയി ഉയര്‍ന്നിട്ടുണ്ട്

പുതുതായി 3139 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. 52913 പേരാണ് രാജ്യത്തെ വിവിധ ഗവര്ണറേറ്റുകളിലെ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നത് .ഇവരില്‍ 2,122 പേരുടെ നില ഗുരുതരമായി തുടരുകയാണ് . രാജ്യത്ത് ഇതുവരെ 164,144 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്

ചികിത്സയില്‍ കഴിയുന്നവരില്‍ ഇന്ന് മാത്രം 39 പേരാണ് മരിച്ചത്. ഇതോടെ മരണ സംഖ്യ 1,346 ആയി,
റിയാദ് (11), മക്ക (6), ജിദ്ദ (4),ദമാം (3), അല്‍ -ഹുഫൂഫ് (3), ത്വാഇഫ് (3), മദീന (2), അല്‍-ബഹ (2) , അബഹ (1), അല്‍ -ഖോബാര്‍ (1), വാദി അല്‍ -ദവാസിര്‍ (1), ജിസാന്‍ (1), അല്‍-ഖുവയ്യ (1) എന്നിങ്ങനെയാണ് മരണം സംഭവിച്ചവരുടെ കണക്കുകള്‍. രോഗബാധിതരെ കണ്ടെത്തുന്നതിനായി ആരോഗ്യ മന്ത്രാലയം 1,345,520 പി സി ആര്‍ ടെസ്റ്റുകളാണ് പൂര്‍ത്തിയാക്കിയത് ചൊവ്വാഴ്ച മാത്രം 27,253 ടെസ്റ്റുകളാണ് നടത്തിയത്.

ജിദ്ദയിലാണ് ഏറ്റവും കൂടുതല്‍ രോഗബാധിതര്‍. ജിദ്ദയില്‍ 393 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത് . അതേസമയം റിയാദില്‍ രോഗികളുടെ എണ്ണത്തില്‍ വന്‍ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത് ,299 പേര്‍ മാത്രം . ദമാം 301,മക്ക 277, അല്‍ -ഖത്വീഫ് 237, അല്‍ – ഖോബാര്‍ 178, ദഹ്‌റാന്‍ 165, മദീന 156 എന്നിങ്ങനെയാണ് രോഗബാധിതരുടെ കണക്കുകള്‍