Connect with us

Saudi Arabia

സ്രവ-ആന്റി ബോഡി റാപിഡ് ടെസ്റ്റുകള്‍ക്ക് ശിപാര്‍ശ ചെയ്യില്ലെന്ന് സഊദി ആരോഗ്യ മന്ത്രാലയം

Published

|

Last Updated

ദമാം  | സഊദിയില്‍ കൊവിഡ് വ്യാപനം തടയുന്നതിന്റെ മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി പിസിആര്‍ ടെസ്റ്റിന് വിപുലമായ സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നതെന്നും, കൊവിഡ് പരിശോധനയുടെ ഭാഗമായുള്ള സ്രവ-ആന്റി ബോഡി റാപിഡ് ടെസ്റ്റുകള്‍ക്ക് മന്ത്രാലയം ശിപാര്‍ശ ചെയ്യില്ലെന്നും സഊദി ആരോഗ്യ മന്ത്രാലയ വക്താവ് അറിയിച്ചു.

ഇത്തരം ടെസ്റ്റുകള്‍ വഴി കൊവിഡ് വൈറസിനെ കണ്ടെത്താന്‍ കഴിയില്ല. ആരോഗ്യ മേഖലയില്‍ രോഗ നിര്‍ണ്ണയത്തിനുള്ള മാര്‍ഗ്ഗമായി ഇതിനെ അംഗീകരിച്ചിട്ടില്ല. നിലവിലെ പിസിആര്‍ ടെസ്റ്റുകള്‍ക്ക് മാത്രമാണ് അനുമതിയുള്ളതെന്നും ഇതിനായി രാജ്യത്തെ എല്ലാ കേന്ദ്രങ്ങളിലും ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്നും മന്ത്രാലയം അറിയിച്ചു. ഇതിനായി മൊബൈല്‍ ഫോണുകള്‍ വഴി ആരോഗ്യായമന്ത്രാലയത്തിന്റെ പ്രത്യേക ആപ്പുകള്‍ വഴി രജിസ്റ്റര്‍ ചെയ്യാന്‍ സൗകര്യമുണ്ടെന്നും മന്ത്രാലയം അറിയിച്ചു