Connect with us

Kerala

കോഴിക്കോട് അറപ്പുഴയില്‍ കാണാതായ രണ്ട് കുട്ടികളുടേയും മൃതദേഹങ്ങൾ കണ്ടെത്തി

Published

|

Last Updated

കോഴിക്കോട് | കഴിഞ്ഞ ദിവസം അറപ്പുഴയില്‍ മീന്‍പിടിക്കാനിറങ്ങി കാണാതായ ബന്ധുക്കളായ രണ്ട് കുട്ടികളുടേയും മൃതദേഹം കണ്ടെത്തി. ഒളവണ്ണ പൊക്കുന്ന് ചങ്ങരോത്ത് മീത്തല്‍ ശബരീനാഥ് (14), പുനത്തില്‍ ഷാജിയുടെ മകന്‍ ഹരിനന്ദ് (12) എന്നിവരുടെ മതൃദേഹമാണ് ഇന്ന് നടത്തിയ തിരച്ചിലില്‍ കണ്ടെത്തിയത്. ശബരിനാഥിന്റെ മൃതദേഹം രാവിലെ എട്ട് മണിയോടെയും ഹരിനന്ദന്റേത് 11.30 ഓടെയുമാണ് കണ്ടെത്തിയത്.

ബന്ധുക്കളായ ശബരിനാഥും ഹരിനന്ദും വ്യാഴാഴ്ച വൈകീട്ട് 3.30 ഓടെയാണ് വീട്ടില്‍ നിന്നിറങ്ങിയത്. കുടുംബശ്രീയുടെ പണം അട്ക്കാനാണ് ഇരുവരെയും വീട്ടുകാര്‍ പറഞ്ഞയച്ചത്. എന്നാല്‍ കുട്ടികള്‍ അറപ്പുഴയില്‍ മീന്‍ പിടിക്കാന്‍ പോവുകയായിരുന്നു.ഏറെ സമയം കഴിഞ്ഞിട്ടും കുട്ടികള്‍ വീട്ടില്‍ തിരിച്ചുവരാതിരുന്നതോടെയാണ് ബന്ധുക്കള്‍ തിരച്ചില്‍ ആരംഭിച്ചത്. ഇതിനിടെ കുട്ടികള്‍ പുഴയില്‍ മീന്‍ പിടിച്ചിരുന്നത് കണ്ടവരുണ്ടായിരുന്നു. തുടര്‍ന്നാണ് പുഴയില്‍ തിരച്ചില്‍ ആരംഭിച്ചത്. പോലീസും അഗ്‌നിരക്ഷാ സേനയും നാട്ടുകാരും ചേര്‍ന്ന് നടത്തിയ തിരിച്ചിലിലാണ് ഇന്ന് മൃതദേഹം കണ്ടെത്തിയത്.