Connect with us

Uae

റെസ്റ്റോറന്റുകൾ തുറക്കാനൊരുങ്ങുന്നു

Published

|

Last Updated

അബുദാബി | കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി അടച്ചിട്ടിരുന്ന റെസ്റ്റോറന്റുകൾ, കഫേകൾ, കോഫി ഷോപ്പുകൾ എന്നിവ വീണ്ടും തുറക്കാൻ ഒരുങ്ങുന്നു. കൊവിഡ്-19 വ്യാപനത്തിനെതിരായ മുൻകരുതലുകൾ പരിഗണിച്ച്, ഭക്ഷണശാലകൾ തുറക്കുന്നതിനുള്ള മാർഗനിർദേശങ്ങൾ വിശദീകരിക്കുന്ന സർക്കുലർ അധികൃതർ പുറത്തിറക്കി.

റെസ്റ്റോറന്റുകൾ,
കോഫി ഷോപ്പുകൾ എന്നിവ തുറക്കുമ്പോൾ പാലിക്കേണ്ട നിർദേശങ്ങൾ:
ഹാൻഡ് സാനിറ്റൈസറുകൾ പ്രവേശന കവാടങ്ങളിൽ ഉറപ്പുവരുത്തണം.
ഡ്യൂട്ടിയിലായിരിക്കുമ്പോൾ ജീവനക്കാർ എല്ലായ്‌പ്പോഴും ഫെയ്‌സ്മാസ്‌കും കയ്യുറകളും ധരിക്കണം.
റെസ്റ്റോറന്റുകളിലെ സന്ദർകർ ശേഷിയുടെ 40 ശതമാനത്തിൽ കൂടാൻ പാടില്ല.
തൊഴിലാളികളുടെ താപനില പതിവായി പരിശോധിക്കണം. ജോലിക്കു വരുന്നതിനു മുൻപായി കൊവിഡ് ടെസ്റ്റ് നടത്തി രോഗം ഇല്ലെന്ന് ഉറപ്പാക്കണം.
12 വയസ്സിന് താഴെയുള്ളവർക്കും 60 വയസ്സിനു മുകളിലുള്ളവർക്കും പ്രവേശനം അനുവദിക്കില്ല.
ഒരു ടേബിളിൽ പരമാവധി നാല് പേരെ അനുവദിക്കാം
ടേബിളുകൾ തമ്മിൽ 2.5 മീറ്റർ അകലം ഉണ്ടായിരിക്കണം
സ്ഥാപനത്തിന്റെ എല്ലാ ഭാഗങ്ങളും ദിവസവും വൃത്തിയാക്കണം. ഓരോ ഉപയോഗത്തിനും ശേഷവും കസേരകളും മേശകളും അണുവിമുക്തമാക്കണം.
സ്ഥാപനങ്ങളുടെ പ്രവൃത്തിസമയം ദേശീയ അണുവിമുക്ത പരിപാടിയുടെ സമയവുമായി പൊരുത്തപ്പെടണം.

പാടില്ലാത്തവ:
ബുഫെറ്റുകൾ
ഭക്ഷണ സാമ്പിളുകൾ പ്രദർശിപ്പിക്കൽ
ശീശ
പുനരുപയോഗിക്കാവുന്ന കട്‌ലെറിസ് (ഫോർക്ക്, കത്തി, സ്പൂൺ)
ഉപഭോക്താക്കൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
ഭക്ഷണശാലയിൽ പ്രവേശിക്കുമ്പോഴും പുറത്തുകടക്കുമ്പോഴും ഫെയ്സ്മാസ്‌ക് ധരിക്കുക
കൊറോണ വൈറസ് മൂലം അവതാളത്തിലായ ജനജീവിതം സാധാരണനിലയിലേക്ക് കൊണ്ടുവരുന്നതിനുള്ള നടപടിയുടെ ഭാഗമായാണ് റെസ്റ്റോറന്റുകൾ വീണ്ടും തുറക്കാനുള്ള നീക്കം. സാധാരണ നിലയിലേക്ക് സുരക്ഷിതമായ തിരിച്ചുവരവ് ഉറപ്പാക്കുന്നതിന് മുൻകരുതൽ നിയന്ത്രണങ്ങൾ എല്ലാവരും പാലിക്കേണ്ടതുണ്ട്.

Latest