Connect with us

National

ഡൽഹി ആരോഗ്യവകുപ്പിന്റെ ചുമതല ഉപമുഖ്യമന്ത്രി മനീഷ് സിസോഡിയക്ക്

Published

|

Last Updated

ന്യൂഡൽഹി| ആരോഗ്യവകുപ്പിന്റെ ചുമതല ഇനി ഉപമുഖ്യമന്ത്രി മനീഷ് സിസോഡിയക്ക്. ആരോഗ്യമന്ത്രി സത്യേന്തർ ജയ്‌നിന് കൊവിഡ് പോസീറ്റിവ് ആയി സ്ഥിരീകരിച്ചതിനെത്തുടർന്നാണ് മനീഷ് സിസോയക്ക് ആരോഗ്യവകുപ്പിന്റെ അധിക ചുമതല കൂടി നൽകിയത്. സത്യേന്തർ ജയ്ൻ വഹിച്ചിരുന്ന എല്ലാ വകുപ്പുകളുടേയും ചുമതല മനീഷ് സിസോഡിയക്ക് നൽകും.

ബുധനാഴ്ചയാണ് ആരോഗ്യമന്ത്രി സത്യേന്തർ ജയ്‌നിന് കൊറോണ പോസിറ്റീവ് സ്ഥിരീകരിച്ചത്. കടുത്ത പനി മൂലം ഓക്‌സിജന്റെ അളവ് കൂടുകയും ചെയ്തിരുന്നു. പിന്നാലെയാണ് കൊവിഡ് 19 പോസിറ്റീവ് ആയി സ്ഥിരീകരിച്ചത്. അതിനുശേഷം കഴിഞ്ഞ രണ്ട് ദിവസമായി ഡൽഹി സർക്കാർ അദ്ദേഹവുമായി സംവദിച്ച മുഴുവൻ ആളുകളെയും ബന്ധപ്പെടാൻ തുടങ്ങി. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഉൾപ്പെട്ട കൊറോണ വൈറസ് അവലോകന ഉന്നതതല യോഗത്തിലും അദ്ദേഹം പങ്കെടുത്തിരുന്നു.

രാജീവ് ഗാന്ധി സൂപ്പർ സ്‌പെഷ്യാലിറ്റി ഹോസ്പിറ്റലിൽ ചികിത്സയിലാണ്. ഓക്‌സിജൻ നൽകിയിട്ടുണ്ടെന്നും മന്ത്രിയുടെ ആരോഗ്യനില തൃപ്തികരമാണെന്നും ഡോക്ടർമാർ അറിയിച്ചു.

Latest