Connect with us

Covid19

കൊവിഡ് പ്രതിസന്ധി; തമിഴ്‌നാട്ടിലെ നാല് ജില്ലകളില്‍ 12 ദിവസത്തേക്ക് സമ്പൂര്‍ണ ലോക്ക്ഡൗണ്‍

Published

|

Last Updated

ചെന്നൈ | ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കൊവിഡ് പ്രതിസന്ധി ഏറ്റവും രൂക്ഷമായ തമിഴ്‌നാട്ടിലെ നാല് ജില്ലകള്‍ പൂര്‍ണമായും അടച്ചിടുന്നു. തമിഴ്‌നാട് തലസ്ഥാനമായ ചെന്നൈ, സമീപ ജില്ലകളായ കാഞ്ചിപുരം, തിരുവെള്ളൂര്‍, ചെങ്കല്‍പേട്ട് ജില്ലകളാണ് 12 ദിവസത്തേക്ക് അടച്ചിടുന്നത്. വെള്ളിയാഴ്ച മുതല്‍ ഈ മാസം 30വരെയായിരിക്കും ഈ ജില്ലകളില്‍  ലോക്ക്ഡൗണ്‍ ഉണ്ടാകുക. നേരത്തെയുണ്ടായിരുന്ന ലോക്ക്ഡൗണിനേക്കാള്‍ കര്‍ശന നിയന്ത്രണങ്ങളാണ് പുതിയ ലോക്ക്ഡൗണിലുണ്ടാകുക.

അവശ്യ സര്‍വ്വീസുകള്‍ മാത്രമേ ഈ ദിവസങ്ങളില്‍ അനുവദിക്കൂകയുള്ളുവെന്ന് സര്‍ക്കാര്‍ അറിയിച്ചു. രാവിലെ ആറ് മുതല്‍ രണ്ട് മണിവരെ പലചരക്ക് കടകള്‍ക്ക് പ്രവര്‍ത്തിക്കാം. മെഡിക്കള്‍ ഷോപ്പുകളും പെട്രോള്‍ പമ്പുകളും ഒഴികെ മറ്റൊന്നിനും പ്രവര്‍ത്തിക്കാന്‍ അനുനദിക്കില്ല. മറ്റ് ജില്ലകളില്‍ നിന്ന് ലോക്ക്ഡൗണ്‍ നിലനില്‍ക്കുന്ന ജില്ലകളിലേക്ക് വാഹന ഗാതഗതം ഉണ്ടാകില്ല. നേരത്തെ രാജ്യവ്യാപകമായി ലോക്ക്ഡൗണ്‍ നിലനില്‍ക്കുമ്പോള്‍ ബേങ്കുകള്‍ക്ക് പ്രവര്‍ത്തിക്കാന്‍ അനുവാദം നല്‍കിയിരുന്നു. എന്നാല്‍ തമിഴ്‌നാട്ടിലെ പുതിയ ലോക്ക്ഡൗണില്‍ ബേങ്കുകളും പ്രവര്‍ത്തിക്കില്ല. മാത്രമല്ല ജനങ്ങള്‍ ഒരു തെരുവ് വിട്ട് മറ്റൊരു തെരുവിലേക്ക് പോകുന്നത് പോലും തടയുമെന്ന് അധികൃതര്‍ അറിയിച്ചു.

ചെന്നൈയിലും പരിസര ജില്ലകളിലും കൊവിഡ് നിയന്ത്രണാതീതമായി പടരുകയാണ്. തമിഴ്‌നാട്ടിലെ കൊവിഡ് കേസുകളില്‍ 80 ശതമാനവും ഈ നാല് ജില്ലകളിലാണ്. ഓരോ ദിവസവും രണ്ടായിരത്തോളം കേസുകള്‍ സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതില്‍ ചെന്നൈയില്‍ മാത്രം ദിവസവും 1500 ഓളം കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. രാജ്യത്തെ മഹാരാഷ്ട്ര, ഗുജറാത്ത് അടക്കമുള്ള സംസ്ഥാനങ്ങളുമായി തട്ടിച്ച് നോക്കിയാല്‍ മരണ നിരക്കില്‍ കുറവുണ്ടെങ്കിലും അടുത്ത ദിവസങ്ങളിലായി ഇതും കൂടി വരുന്ന അവസ്ഥയാണുള്ളത്. ഈ സാഹചര്യത്തിലാണ് കര്‍ശന ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്താന്‍ സംസ്ഥാനം തീരുമാനിച്ചിരിക്കുന്നത്.

 

 

Latest