Connect with us

Covid19

ഞായറാഴ്ചത്തെ സമ്പൂർണ ലോക്ക്ഡൗണിൽ ഇളവ്

Published

|

Last Updated

തിരുവനന്തപുരം | ആരാധനാലയങ്ങൾക്കും പരീക്ഷ എഴുതുന്ന വിദ്യാർഥികൾക്കും ഞായറാഴ്ചത്തെ സമ്പൂർണ ലോക്ക്ഡണിൽ ഇളവ് ഏർപ്പെടുത്തി. ചില പ്രവേശന പരീക്ഷകളും, ലോ പരീക്ഷകളും നാളെ നടക്കുന്നതിനാലാണ് ഇത്തരമൊരു ഇളവ് നൽകാൻ തീരുമാനമെടുത്തിരിക്കുന്നത്. സാമൂഹിക അകലം നിർബന്ധമായും പാലിക്കണമെന്നും, മാസ്‌ക് ധരിക്കുകയും മറ്റ് നിബന്ധനങ്ങൾ കർശനമായി പിന്തുടരണമെന്നും നിഷ്‌കർശിച്ചിട്ടുണ്ട്.

അതേസമയം, മറ്റ് ആളുകൾ സാധാരണ നിലയിൽ സമ്പൂർണ ലോക്ക്ഡൗൺ നിർദേശങ്ങൾ പാലിക്കണമെന്നും അറിയിച്ചിട്ടുണ്ട്.