Connect with us

National

കൊക്കോകോളയും തംസപ്പും നിരോധിക്കണമെന്ന് ഹരജി; അഞ്ച് ലക്ഷം പിഴ ചുമത്തി സുപ്രിംകോടതി

Published

|

Last Updated

ന്യൂഡല്‍ഹി| കൊക്കോകോളയും തംസപ്പും നിരോധിക്കണമെന്നാവശ്യപ്പെട്ട് സുപ്രിംകോടതയില്‍ ഹരജി നല്‍കിയാള്‍ക്ക് 5 ലക്ഷം രൂപ പിഴ. ഈ വിഷയത്തില്‍ ാൈതൊരു സാങ്കേതിക പരിജ്ഞാനവുമില്ലാതെയാണ് ഹരജിക്കാരന്‍ ഹരജി സമര്‍പ്പിച്ചതെന്നും കോടതി ചൂണ്ടിക്കാട്ടി. ഉമേദ്‌സിന്‍ഹ് പി ചൗദയുടെ ഹരജിയാണ് തള്ളിയത്.

എന്തുകൊണ്ടാണ് രണ്ട് ബ്രാന്‍ഡുകള്‍ മാത്രം തിരഞ്ഞെടുത്തതെന്ന് വിശദീകരിക്കാന്‍ ഹരജിക്കാരന്റെ അഭിഭാഷകന് കഴിഞ്ഞില്ലെന്നും കോടതി പറഞ്ഞു. കൊക്കോകോളയും തംസപ്പും ആരോഗ്യകരമായ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ഇവ നിരോധിക്കണമെന്നാവശ്യപ്പെട്ട് ഉമേദ്‌സിന്‍ഹ് പൊതുതാത്പര്യ ഹരജി സമര്‍പ്പിച്ചത്. എന്നാല്‍ ഹരജിയില്‍ ഉന്നയിക്കുന്ന ആരോപണങ്ങള്‍ സ്ഥിരീകരിക്കുന്ന വസ്തുതകള്‍ ഒന്നും തന്നെ ഹരജിക്കാരന്‍ സമര്‍പ്പിച്ചിട്ടില്ലെന്ന് കോടതി നിരീക്ഷിച്ചു.

ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ഹേമന്ദ് ഗുപ്ത, അജയ് രസ്‌തോഗി എന്നിവരടങ്ങിയ ബഞ്ചാണ് ഹരജി പരിഗണിച്ചത്. വ്യക്തമായ തെളിവുകള്‍ ഇല്ലാതെ ഹരജി സമര്‍പ്പിച്ചുവെന്ന് ചൂണ്ടിക്കാട്ടിയ ബെഞ്ച് കോടതി ചെലവായ അഞ്ച് ലക്ഷം രൂപ ഒരു മാസത്തിനുള്ളിൽ കെട്ടിവെക്കണമെന്നും നിര്‍ദേശിച്ചു.

Latest