Connect with us

Covid19

സഊദിയിലെ ദമാമില്‍ കൊവിഡ് ബാധിച്ച് രണ്ട് മലയാളികള്‍ മരിച്ചു

Published

|

Last Updated

ദമാം |  സഊദിയിലെ ദമാമില്‍ കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന രണ്ട് മലയാളികള്‍ മരിച്ചു. മലപ്പുറം തിരൂര്‍ തലക്കടത്തൂര്‍ സ്വദേശി കൊടശ്ശേരി മുഹമ്മദ് അശ്്‌റഫ് (51) , കൊല്ലം കൊട്ടിയം കണ്ണനല്ലൂര്‍ തൃക്കോവില്‍ വട്ടം കടപ്പുരയിടം ശരീഫ് മീരാ സാഹിബ് (46) എന്നിവരാണ് ദമാം സെന്‍ട്രല്‍ മെഡിക്കല്‍ ആശുപത്രിയില്‍ വെച്ച് മരണപ്പെട്ടത്.

ഒരാഴ്ച മുമ്പാണ് മുഹമ്മദ് അശ്‌റഫിനെ പനിബാധിച്ച് സെന്‍ട്രല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പരിശോധനയില്‍ കൊവിഡ് സ്ഥിതീകരിക്കുകയും ചെയ്തിരുന്നു. തീവ്ര പരിചരണ വിഭാഗത്തില്‍ കഴിയുകയായിരുന്ന സമയത്ത് ന്യൂമോണിയ ബാധിക്കുകയും തുടര്‍ന്ന് വെന്റിലേറ്ററില്‍ കഴിയവെയാണ് മരണം സംഭവിച്ചത്. 22 വര്‍ഷമായി അല്‍ഖോബാറില്‍ സൂപ്പര്‍മാര്‍ക്കറ്റ് നടത്തിവരികയായിരുന്നു. ഭാര്യ: ആരിഫ. മക്കള്‍: അഫീഫ, അസ്‌ല, മുഹമ്മദ് അര്‍ഷാദ്.

ഒരാഴ്ച മുമ്പ് കടുത്ത ചുമയും ശ്വാസ തടസ്സവും നേരിട്ടതിനെ തുടര്‍ന്നാണ് ശരീഫ് മീരാ സാഹിബിനെ ദമാം സെന്‍ട്രല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രോഗം ഗുരുതരമായതിനെ തുടര്‍ന്ന് വെന്റിലേറ്ററില്‍ കഴിയവെയാണ് മരണപെട്ടത്. ഭാര്യ: നാസില, മക്കള്‍: സൈദാലി , ശഹ്‌ന, ഫാരിസ് . നിയമ നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹങ്ങള്‍ രണ്ടും ദമാമില്‍ ഖബറടക്കും.

 

Latest