Connect with us

National

രാജസ്ഥാനിലും എം എല്‍ എ മാരെ "ഒളിപ്പിച്ച്" കോണ്‍ഗ്രസ്

Published

|

Last Updated

ജയ്പൂര്‍| മധ്യപ്രദേശിന് പിന്നാലെ രാജസ്ഥാന്‍ സര്‍ക്കാറിനെയും ബി ജെ പി അട്ടിമറിക്കാന്‍ ശ്രമം നടത്തുന്നുവെന്ന് ആരോപിച്ച്  എം എല്‍ എമാരെ റിസോര്‍ട്ടിലേക്ക് മാറ്റി കോണ്‍ഗ്രസ്. രാജ്യസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായിയാണ് ഗുജറാത്തിന് പുറമെ രാജസ്ഥാന്‍ കോണ്‍ഗ്രസ് നേതൃത്വവും എം എല്‍ എ മാരെ റിസോര്‍ട്ടിലേക്ക് മാറ്റിയത്.

ഡല്‍ഹി -ജയ്പൂര്‍ ഹൈവേയിലെ ശിവ വിലാസ് റിസോര്‍ട്ടിലേക്കാണ് കോണ്‍ഗ്രസ് നേതൃത്വം തങ്ങളുടെ എം എല്‍ എ മാരെ മാറ്റിയത്. പണം ഉപയോഗിച്ച് രാജസ്ഥാന്‍ സര്‍ക്കാറിനെ അട്ടിമറിക്കാന്‍ ബി ജെ പി ശ്രമിക്കുന്നതായും കോണ്‍ഗ്രസ് ആരോപിച്ചു.

ഗുജറാത്തിലെ എം എല്‍ എ മാരെ സംരക്ഷിക്കുന്നതിന് പിന്നാലെയാണ് രാജസ്ഥാനിലും കോണ്‍ഗ്രസ് വെല്ലുവിളി നേരിടുന്നത്. മധ്യപ്രദേശിനും കാര്‍ണാടക്കും പിന്നാലെ രാജസ്ഥാനിലും അട്ടിമറി ശ്രമവുമായി ബി ജെ പി രംഗത്തെത്തിയിരിക്കുകയാണ്.

ഈ മാസം 19ന് രാജ്യസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ഇരു സംസ്ഥാനങ്ങളിലും നാടകീയ നീക്കങ്ങള്‍ അരങ്ങേറുന്നത്. രാജസ്ഥാനില്‍ മൂന്ന് സീറ്റുകളിലാണ് രാജ്യസഭാ തിരഞ്ഞെടുപ്പ് നടക്കുന്നത്. ഗുജറാത്തില്‍ നിന്നുള്ള എം എല്‍ എ മാരെയും കോണ്‍ഗ്രസ് നേതൃത്വം രാജസ്ഥാനിലേക്ക് മാറ്റിയിട്ടുണ്ട്.

---- facebook comment plugin here -----

Latest