Connect with us

Eranakulam

പട്ടാപ്പകല്‍ യുവാവിനെ മൂന്നംഗ സംഘം മര്‍ദിച്ചു; പോലീസ് സ്വമേധയാ കേസെടുത്തു

Published

|

Last Updated

കൊച്ചി | പെണ്‍കുട്ടിക്ക് മൊബൈലില്‍ സന്ദേശമയച്ചു എന്നാരോപിച്ച് യുവാവിനെ വീട്ടുകാരുടെ മുന്നിലിട്ട് മര്‍ദിച്ചു. എറണാകുളത്തെ പുത്തന്‍കുരിശില്‍ ഇന്നലെ ഉച്ചക്കു ശേഷമാണ് സംഭവം. മോനിപ്പള്ളി സ്വദേശിയായ അഭിജിത്ത് എന്ന യുവാവിനെയാണ് മൂന്നംഗ സംഘം കൈകൊണ്ടും വടി കൊണ്ടും മറ്റും മര്‍ദിക്കുകയും നിലത്തിട്ട് ചവിട്ടുകയും ചെയ്തത്. സംഘത്തിലൊരാളുടെ സുഹൃത്തായ പെണ്‍കുട്ടിക്ക് സന്ദേശമയച്ചുവെന്ന് ആരോപിച്ചായിരുന്നു മര്‍ദനം.

അക്രമത്തിന്റെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചതോടെ പുത്തന്‍ കുരിശ് പോലീസ് സ്വമേധയാ കേസെടുത്തു. മര്‍ദക സംഘത്തില്‍ പെട്ടവരും അഭിജിത്തും സുഹൃത്തുക്കളായിരുന്നു. ഇവരില്‍ ഒരാളുടെ സുഹൃത്താണ് പെണ്‍കുട്ടി.

Latest