Connect with us

Covid19

മുസ്ലിം രോഗികള്‍ക്ക് ചികിത്സ നല്‍കരുതെന്ന് സ്വകാര്യ ആശുപത്രിയിലെ വാട്‌സാപ്പ് ഗ്രൂപ്പ് ചാറ്റ്; രാജസ്ഥാന്‍ പോലീസ് കേസെടുത്തു

Published

|

Last Updated

ജയ്പൂര്‍ | രാജസ്ഥാനില്‍ സ്വകാര്യ ആശുപത്രി ജീവനക്കാരുടെ വാട്‌സാപ്പ് ഗ്രൂപ്പില്‍ മുസ്ലിംകളായ രോഗികള്‍ക്ക് ചികിത്സ നല്‍കരുതെന്ന് ചാറ്റ്. ചുരു ജില്ലയിലെ ശ്രീചന്ദ് ബരദിയ റോഗ് നിദാന്‍ കേന്ദ്ര എന്ന ആശുപത്രിയിലെ ജീവനക്കാരാണ് ഇത്തരത്തില്‍ ചര്‍ച്ച നടത്തിയത്.

“നാളെ മുതല്‍ മുസ്ലിം രോഗികള്‍ക്ക് എക്‌സ് റേ എടുത്തുകൊടുക്കില്ല, മുസ്ലിം ഡോക്ടര്‍ മാത്രമാണെങ്കില്‍ കൊവിഡ് പോസിറ്റീവായ ഹിന്ദു രോഗിയെ അയാളുടെ അടുത്തേക്ക് പറഞ്ഞയക്കില്ല, ഒ പിയില്‍ മുസ്ലിംകളെ പരിശോധിക്കില്ല, മുസ്ലിം രോഗികളെ മുസ്ലിം ഡോക്ടര്‍മാരുടെ അടുത്തേക്ക് മാത്രമേ പറഞ്ഞയക്കാവൂ”- ഇങ്ങനെ പോകുന്നു ഗ്രൂപ്പിലെ ചാറ്റുകള്‍. ഞായറാഴ്ചയാണ് ഈ ചാറ്റുകള്‍ പുറംലോകമറിഞ്ഞത്.

ചാറ്റുകള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചതോടെ ക്ഷമാപണവുമായി ആശുപത്രിയുടമ സുനില്‍ ചൗധരി രംഗത്തെത്തി. ഏപ്രില്‍ പകുതിയോടെയാണ് ഗ്രൂപ്പില്‍ ഇത്തരം ചര്‍ച്ചയുണ്ടായത്. അതിനിടെ, രാജസ്ഥാന്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Latest