Connect with us

National

വംശീയ വിദ്വേഷം നടത്തി മേനകാ ഗാന്ധി; മറുപടിയുമായി സോഷ്യൽ മീഡിയ

Published

|

Last Updated

ന്യൂഡൽഹി | കേരളത്തെ വിമർശിക്കും മുമ്പ് മേനകാ ഗാന്ധി സ്വന്തം മണ്ഡലത്തിലെ ക്രിമിനൽ പശ്ചാത്തലമൊന്ന് പരിശോധിക്കട്ടേയെന്ന് സോഷ്യൽമീഡിയ. കേരളത്തിലെ ഒരു ജില്ലയെ ക്രിമിനൽ പ്രവർത്തനങ്ങളുടെ കേന്ദ്രമാക്കി വിശേഷിപ്പിച്ച് മുൻമന്ത്രി വംശീയ വിദ്വേഷം പരത്തുകയാണെന്നാണ് ആക്ഷേപം ഉയർന്നിട്ടുള്ളത്. സ്വന്തം മണ്ഡലത്തിലെ ക്രൈം റെക്കോഡുകളിലേക്ക് തിരിഞ്ഞു നോക്കണമെന്നും ഗോശാലയായി മാറിയ യു പിയിൽ ഇഞ്ചിഞ്ചായി ചാകുന്ന പശുക്കളെ കാണാതെ പോകരുതെന്നുമാണ് വിമർശം.

നാഷനൽ ക്രൈം റെക്കോഡ്‌സ് ബ്യൂറോ (എൻ സി ബി)യുടെ 2018ലെ കണക്കുകൾ പ്രകാരം മേനകാ ഗാന്ധിയുടെ മണ്ഡലം ഉൾപ്പെടുന്ന സുൽത്താൻപൂർ ജില്ലയിൽ മാത്രം 55 കൊലപാതകങ്ങൾ, ആറ് മനപ്പൂർവമല്ലാത്ത നരഹത്യകൾ, 22 സ്ത്രീധന മരണങ്ങൾ, 206 വാഹനാപകടങ്ങൾ, 65 കുട്ടികളെ ഉൾപ്പെടെ292 തട്ടിക്കൊണ്ടു പോകലുകൾ എന്നിവ നടന്നിട്ടുണ്ട്.

[irp]

അതേസമയം അവർ വിമർശിക്കുന്ന കേരളത്തിലെ ജില്ലയിൽ 18 കൊലപാതകം, ഏഴ് മനപ്പൂർവമല്ലാത്ത നരഹത്യ, രണ്ട് സ്ത്രീധന മരണങ്ങൾ, എട്ട് ഇടിപ്പിച്ച ശേഷം വാഹനവുമായി മുങ്ങിയത് എന്നിങ്ങനെയാണ് കേസുകൾ. സ്വന്തം മണ്ഡലം ഉൾപ്പെടുന്ന ജില്ലയുടെ ക്രൈം നിരക്ക് പോലും നോക്കാതെ ഒരു പ്രത്യേക ജില്ലയെ അക്രമത്തിന്റെ കേന്ദ്രമാക്കി കാണിക്കാനുള്ള മുൻ കേന്ദ്രമന്ത്രിയുടെ വ്യഗ്രത ഗൂഢലക്ഷ്യത്തോടെയാണെന്നാണ് വിമർശനം.

മേനകാ ഗാന്ധി ആദ്യം കണ്ണീരൊഴുക്കേണ്ടത് ഗോശാലയാക്കി മാറ്റിയ ബി ജെ പി ഭരിക്കുന്ന യു പിയിലെ ചാകുന്ന പശുക്കളെ ഓർത്ത് വേണമെന്നും ചൂണ്ടിക്കാണിക്കുന്നു. ഗോമാതാവ് എന്ന സങ്കൽപ്പത്തിൽ പശുക്കളുടെ വിൽപ്പന നിരോധിച്ച യു പി അവയെ കൃഷിയിടങ്ങളിലെ അതിർത്തിയിൽ മുള്ളുവേലിയിൽ കുരുങ്ങിയും വാഹനം ഇടിച്ചും ചാകാൻ വിടുകയാണെന്നും വിമർശിക്കുന്നു. പ്രായമായ കന്നുകാലികളെ വിൽക്കാൻ കഴിയാതായതോടെ കർഷകർ പശുക്കളെ സാമ്പത്തിക നഷ്ടം സഹിച്ച് ഉപേക്ഷിക്കുകയാണ്. പാലക്കാട്ട് ആന ചെരിഞ്ഞ സംഭവത്തിൽ അതിർത്തി ജില്ലയെ മേനകാ ഗാന്ധി വിമർശിക്കുന്നത് കരുതിക്കൂട്ടിയാണെന്ന് പല കേന്ദ്രങ്ങളിൽ നിന്നും വിമർശം ഉയർന്നിട്ടുണ്ട്.

Latest